വീഡിയോയില്‍ നിന്ന് ജിഫ് ആനിമേഷനുകള്‍ ഉണ്ടാക്കാം


ഫേസ്ബുക്കില്‍ ഇപ്പോള്‍ ജിഫ് ആനിമേഷനുകള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുമല്ലോ. റിപ്ലൈകളൊക്കെ ആനിമേഷന്‍ ഉപയോഗിച്ച് ചെയ്യുന്നത് ഇപ്പോള്‍ സാധാരണമാവുന്നുണ്ട്. വളരെ രസകരങ്ങളായ ആനിമേഷനുകള്‍ ഇത്തരത്തില്‍ പോസ്റ്റ് ചെയ്യാനാവും. നിലവില്‍ നിര്‍മ്മിക്കപ്പെട്ട് ഷെയര്‍ ചെയ്യുന്ന ജിഫ് ആനിമേഷനുകള്‍ മാത്രമല്ല നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഇത്തരം ആനിമേഷനുകള്‍ സ്വയം നിര്‍മ്മിക്കാനും സാധിക്കും.

Gif animation - Compuhow.com
രസകരങ്ങളായ വീഡിയോകള്‍ സിനിമകളില്‍ നിന്നും മറ്റും എടുത്ത് അവയെ ഇത്തരത്തില്‍ ആനിമേഷനാക്കി മാറ്റാന്‍ സഹായിക്കുന്ന ഒരു ടൂളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. BlogGIF എന്ന ഈ സര്‍വ്വീസ് ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്.

ഇതിന് ആദ്യം BlogGIF ല്‍ പോയി കണ്‍വെര്‍ട്ട് ചെയ്യേണ്ടുന്ന ഫയല്‍ സെലക്ട് ചെയ്യുക.
കണ്‍വെര്‍ട്ട് ചെയ്യുന്ന വീഡിയോക്ക് അധികം നീളമില്ലാത്തതാണ് നല്ലത്.
വിഡിയോ സെലക്ട് ചെയ്ത ശേഷം Create my GIF Video ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഫ്രെയിം റേറ്റ് എത്ര വേണമെന്ന് നിശ്ചയിക്കുക. ആനിമേഷന്‍റെ വിഡ്ത് എത്ര വേണമെന്നും ഇവിടെ നിശ്ചയിക്കാനാവും.

തുടര്‍ന്ന് Submit changes ക്ലിക്ക് ചെയ്യുക. കണ്‍വെര്‍ഷന്‍ പൂര്‍ത്തിയാകുമ്പോള്‍ Download my GIF ക്ലിക്ക് ചെയ്ത് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ ഇമേജ് ഏകദേശം ഒരു മണിക്കൂര്‍ മാത്രമേ സൈറ്റിലുണ്ടാവൂ . അതിനാല്‍ ലിങ്ക് വേണമെന്നുണ്ടെങ്കില്‍ HTML ല്‍ ക്ലിക്ക് ചെയ്ത് ലിങ്ക് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് സൂക്ഷിക്കുക. ഇത് പിന്നീട് ഷെയറിങ്ങിന് ഉപയോഗിക്കുകയും ചെയ്യാം.

http://en.bloggif.com/video

Comments

comments