വിക്കി പീഡിയയില്‍ നിന്ന് ഇ ബുക്കുകള്‍ നിര്‍മ്മിക്കാം


Ebook making - Compuhow.com
മിക്കവാറും എല്ലാ വിഷയങ്ങളിലും ആധികാരികമായ വിവരങ്ങള്‍ നല്കുന്ന സംവിധാനമാണല്ലോ വിക്കിപീഡിയ. പലപ്പോഴും പഠനാവശ്യങ്ങള്‍ക്കും മറ്റും ഇത് ഉപയോഗിക്കാറുണ്ടാവും. അതിനാല്‍ തന്നെ അത്യാവശ്യം വരുന്ന ഘട്ടങ്ങളില്‍ ഒഫ് ലൈനായി ഉപയോഗിക്കാന്‍ തക്കവിധം വിക്കിപീഡിയ ലഭ്യമായാല്‍ ഏറെ ഉപകാരപ്രദമായിരിക്കും.

വിക്കി പീഡിയ പ്രിന്‍റെടുത്ത് ഉപയോഗപ്പെടുത്താമെങ്കിലും അതിനേക്കാള്‍ സൗകര്യപ്രദമായ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് അതിനെ ഒരു ഇ ബുക്ക് രൂപത്തിലേക്ക് മാറ്റുന്നത്. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആദ്യം വിക്കിപീഡിയയില്‍ ഒരു അക്കൗണ്ട് നിര്‍മ്മിച്ച് ലോഗിന്‍ ചെയ്യുക.

തുടര്‍ന്ന് ഇടത് പാനലില്‍ നിന്ന് create a book ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് Start book creator ക്ലിക്ക് ചെയ്യുക. ഇത് ആക്ടിവേറ്റ് ആകുമ്പോള്‍ താഴെ പറയുന്ന ഒപ്ഷനുകള്‍ ലഭ്യമാകും.
Add this page to your book:
Show book:
Suggest pages:

ഇവ വേണ്ടും വിധം ചെയ്ത് കഴിഞ്ഞാല്‍ Show book ക്ലിക്ക് ചെയ്യുക.
അവിടെ പേരും, സബ്ടൈറ്റിലും നല്‍കാം. ചാപ്റ്ററുകള്‍ ആല്‍ഫബെറ്റിക്കായി ക്രമീകരിക്കാനും ഇവിടെ സാധിക്കും. വീണ്ടും മാറ്റി ചെയ്യണമെന്നുണ്ടെങ്കില്‍ Clear book ക്ലിക്ക് ചെയ്യുക.
wikipaedia - Compuhow.com
പണി പൂര്‍ത്തിയായാല്‍ ഡൗണ്‍ലോഡ് ചെയ്യാം. Ebook, Word Processor, Kiwix ,Epub ഫോര്‍മാറ്റുകളില്‍ ഡൗണ്‍ലോഡിങ്ങ് സാധ്യമാണ്. തുടര്‍ന്ന് Download the file ക്ലിക്ക് ചെയ്ത് ഹാര്‍ഡ് ഡിസ്കിലേക്ക് സേവ് ചെയ്യാം.

Comments

comments