WMV വീഡിയോ DVD ആക്കാം.


കഴിഞ്ഞ പോസ്റ്റില്‍ WMV യെ സിഡി യാക്കുന്നതാണ് പറഞ്ഞത്. എന്നാല്‍ ഇന്ന് ദ്യശ്യങ്ങളുടെ വ്യക്തതയുടെ കാര്യത്തില്‍ ആളുകള്‍ കൂടുതല്‍ ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് എല്‍.സി.ഡി ടിവികളുo മറ്റും ജനകീയമായതോടെ.
നിങ്ങള്‍ എഡിറ്റുചെയ്തുണ്ടാക്കിയ WMV ഫയല്‍ എങ്ങനെ DVD ആക്കാം എന്ന് നോക്കാം.
നിരവധി കണ്‍വെര്‍ട്ടരുകള്‍ ഇതിന് ലഭ്യമാണ്. നമ്മള്‍ ഇവിടെ ഉപയോഗിക്കുന്നത് i joysoft DVD Creator എന്ന പ്രോഗ്രാമാണ്.
ആദ്യം ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.(Trial)

open/Add എടുത്ത് കണ്‍വെര്‍ട്ട് ചെയ്യേണ്ടുന്ന ഫയല്‍ എടുക്കുക.
(പല ഫയലുകള്‍ ഒരുമിച്ച് എടുക്കാം…അതിന് ബാച്ച് ഫങ്ങ്ഷന്‍ എടുക്കുക)
Merge ഉപയോഗിച്ച് അവ ഒരുമിപ്പിക്കാം)

നിങ്ങളുടെ പ്രിഫറന്‍സ് സെറ്റ് ചെയ്യുക.
More Advanced option സെറ്റ് ചെയ്യുക.

ഔട്ടപുട്ട് ഫോള്‍ഡര്‍ സെലക്ട് ചെയ്യുക.
Convert And Burn ക്ലിക്ക് ചെയ്യുക.

DVD റൈറ്ററില്‍ ഇടുക.
റൈറ്റിംഗ് പൂര്‍ത്തിയാകുമ്പോള്‍ താനെ ഇജക്ട് ചെയ്യുമല്ലോ. നിങ്ങളുടെ കണ്‍വെര്‍ഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

Comments

comments