ഇമേജുകളെ ഡെസ്ക്ടോപ്പ് ഐക്കണാക്കാം


Icon maker - Compuhow.com
കംപ്യുട്ടറില്‍ തങ്ങളുടേതായ ചില സവിശേഷതകള്‍ നടപ്പാക്കുന്നതില്‍ താല്പര്യമുള്ളവരാണ് മിക്കവരും. ഡെസ്ക്ടോപ്പില്‍ ഇത്തരത്തില്‍ കസ്റ്റമൈസേഷന്‍ നടത്താന്‍ സഹായിക്കുന്ന ഒന്നാണ് സ്വന്തം ചിത്രങ്ങള്‍ ഡെസ്ക്ടോപ്പ് ഐക്കണാക്കി മാറ്റുന്നത്. ഇത് എളുപ്പത്തില്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സൈറ്റില്‍ പോയി Choose ല്‍ ക്ലിക്ക് ചെയ്യുക. ഒരു എം.ബിയില്‍ താഴെ വലുപ്പമുള്ള ഒരു ചിത്രം സെലക്ട് ചെയ്യുക. വലിയ ചിത്രമാണ് ഇതിനുപയോഗിക്കുന്നതെങ്കില്‍ റീസൈസര്‍ ഉപയോഗിച്ച് ചെറുതാക്കുക. Icon for Windows 7 എന്നിങ്ങനെ അനുയോജ്യമായ ഒന്ന് സെലക്ട് ചെയ്യുക.

ഇത് സെലക്ട് ചെയ്ത ശേഷം Download ക്ലിക്ക് ചെയ്ത് ഇമേജ് സേവ് ചെയ്യുക.
ഇനി ഡെസ്ക്ടോപ്പിലെ ഒരു ഷോര്‍ട്ട് കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്, Properties സെലക്ട് ചെയ്യുക. Change Icon ഒപ്ഷന്‍ക്ലിക്ക് ചെയ്ത് നിര്‍മ്മിച്ച് ഐക്കണ്‍ സെലക്ട് ചെയ്യുക. Apply ക്ലിക്ക് ചെയ്ത് OK നല്കുക.

ഇതോടെ ഷോര്‍ട്ട് കട്ട് ഐക്കണ്‍ നിങ്ങള്‍ സെലക്ട് ചെയ്ത ചിത്രമായി മാറും.

http://www.rw-designer.com/image-to-icon

Comments

comments