മൗസ് കണ്‍ട്രോള്‍ ചെയ്യാന്‍ മുഖ ചലനങ്ങള്‍…


Camera Mouse എന്നൊരു ടൂളുപയോഗിച്ച നിങ്ങള്‍ക്ക് മൗസ് ചലനങ്ങള്‍ കണ്‍ട്രോള്‍ ചെയ്യാം. കഴ്സറിനെ ചലിപ്പിക്കാന്‍ ശരീരത്തിന്റെ ചലനങ്ങള്‍ മതിയാകും. പ്രത്യേകിച്ച് അഡീഷണല്‍ ഹാര്‍ഡ് വെയറുകളൊന്നും ഇതിന് ആവശ്യമില്ല. വര്‍ക്ക് ചെയ്യുന്ന ഒരു വെബ്ക്യാം മതി.
Cameramouse - Compuhow.com
കൈക്ക് എന്തെങ്കിലും ബലഹീനതയൊക്കെയുണ്ടെങ്കില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റണ്‍ ചെയ്യുക.
തുടര്‍ന്ന് വരുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക.

പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ ഒരു പച്ച ഐക്കണ്‍ ഡെസ്ക്ടോപ്പില്‍ പ്രത്യക്ഷപ്പെടും.
ഇനി മുഖത്തിന്റെ ഏത് ഭാഗമാണ് ട്രാക്കിങ്ങിന് ഉപയോഗിക്കേണ്ടത് എന്ന് ക്ലിക്ക് ചെയ്യുക.
ഒരു പച്ച നിറത്തിലുള്ള ചതുരം ആ ഭാഗത്ത് തെളിയും.
ഇനി ആ ഭാഗം ചലിപ്പിക്കുന്നതിനനുസരിച്ച് മൗസ് മൂവ് ചെയ്യുന്നത് കാണാം.

VISIT SITE

Comments

comments