വെബ്സൈറ്റ് ഉപയോഗം നിയന്ത്രിക്കാം


കംപ്യൂട്ടറില്‍ നെറ്റ് കണക്ഷനുണ്ടെങ്കില്‍ ജോലിയില്‍ നിന്ന് ശ്രദ്ധ മാറിപ്പോവാന്‍ സാധ്യത ഏറെയാണ്. Task managers, schedulers, promodoros ,website blocker തുടങ്ങിയവയൊക്കെ ജോലിയില്‍ ശ്രദ്ധിക്കാന്‍ സഹായിക്കുമെങ്കിലും പലപ്പോഴും ഇതൊക്കെ അപ്രസക്തമാകും. പലരും ഇന്‍റര്‍നെറ്റ് എന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിച്ച് തുടങ്ങി പിന്നെ പല വഴി സഞ്ചരിച്ച് കാര്യം സാധിക്കാതെ നേരം കളയുന്നവരാണ്. ഇത്തരം അണ്‍പ്രൊഡക്ടീവായ സൈറ്റുകള്‍ ബ്രൗസ് ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ തടയാനുപകരിക്കുന്ന ഒരു ക്രോം എക്സ്റ്റന്‍ഷനാണ് Productivity Owl. ഇതില്‍ നിങ്ങളുടെ ഫ്രീ ടൈം നിങ്ങള്‍ക്ക് തന്നെ സെറ്റ് ചെയ്യാം. ഈ സമയത്തല്ലാതെ മറ്റ് നേരങ്ങളില്‍ നേരംകൊല്ലി വെബ്സൈറ്റുകള്‍ ബ്ലോക്കാവും. ഇവ ഇരുപത് സെക്കന്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

Productivity Owl ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യ.ആര്‍.എല്‍ ബാറിനരികെ ഒരു ഐക്കണ്‍ വരും. ഇത് ഉപയോഗിക്കുന്നതിന് മുമ്പായി മൂന്ന് കാര്യങ്ങള്‍ സെറ്റ് ചെയ്തിരിക്കണം.
ഇതിലൊന്നാമത്തേത് അനാവശ്യമെന്ന കാറ്റഗറിയില്‍ പെടുന്ന സൈറ്റുകള്‍ എത്ര സമയത്തേക്ക് ഉപയോഗിക്കാം എന്നതാണ്. ഇരുപത് സെക്കന്‍ഡ് മുതല്‍ മുകളിലേക്ക് ഇത് ചെയ്യാം.
Allowed Websites ബോക്സില്‍ ചില എന്‍ട്രികള്‍ നേരത്തെയുണ്ടാവും. ഇതില്‍ നിങ്ങള്‍ക്ക് പുതിയവ ആഡ് ചെയ്യാം.
Blocked Websites ല്‍ നിലവിലുള്ളവ എഡിറ്റ് ചെയ്യാന്‍ സാധിക്കും.
തുടര്‍ന്ന് Schedule Freetime എന്നതില്‍ നിങ്ങളുടെ ഫ്രീ ടൈം സെറ്റ് ചെയ്യാം. വര്‍ക്കിങ്ങ് ദിനങ്ങളും, ബ്രേക്ക് ടൈം തുടക്കവും, ഒടുക്കവും ഇതില്‍ നല്കാം. ഇത് ഷെഡ്യൂളില്‍ കാണിക്കും. അത് സേവ് ചെയ്യാന്‍ വിട്ടുപോകരുത്.

Download

Comments

comments