കംപ്യൂട്ടറിനെ വയര്‍ലെസായി ടി.വിയുമായി ബന്ധിപ്പിക്കാം



നിങ്ങളുടെ കംപ്യൂട്ടറില്‍ ഒട്ടേറെ വീഡിയോകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഇവ കംപ്യൂട്ടറിന്റെ ചെറിയ സ്ക്രീനില്‍ കാണുന്നതിന് നിങ്ങള്‍ക്ക് താല്പര്യം കാണില്ല. ഇപ്പോള്‍ വലിയ സ്ക്രീനുകളുള്ള എല്‍.സി.ഡി, എച്ച്.ഡി ടിവികളുടെ കാലമാണല്ലോ. വീഡിയോകള്‍അവയില്‍ പ്ലേ ചെയ്ത് കാണുന്നത് ആകര്‍ഷകം തന്നെയായിരിക്കും. വയറുകളും കേബിളുകളുമൊന്നുമില്ലാതെ എങ്ങനെ ടെലിവിഷനുമായി കംപ്യൂട്ടറിനെ ബന്ധിപ്പിക്കാന്‍ സാധിക്കുമെന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള മാര്‍ഗ്ഗങ്ങളിതാ.

Sewell Direct’s Wireless PC to TV Converter എന്ന ഉപകരണമുപയോഗിച്ച് കംപ്യൂട്ടറിനെ ടി.വിയുമായി കണക്ട് ചെയ്യാം. വീഡിയോ ഗെയിം കണ്‍സോളുകളും ഇതില്‍ കണക്ട് ചെയ്യാം. 150 മീറ്റര്‍വരെ അകലേക്ക് സിഗ്നലുകള്‍ അയക്കാന്‍ ഈ ഉപകരണത്തിനാവും. ഇത് വി.ജി.എ സപ്പോര്‍ട്ട് ചെയ്യുന്നതാണ്.
http://sewelldirect.com/wireless-pc-to-tv.asp
എച്ച്.ഡി ക്വാളിറ്റിയുള്ള വീഡിയോകള്‍ വയര്‍ലെസായി കാണാന്‍ InternetVue PC to HDTV Converter IV-2020 ഉപയോഗിക്കാം. എച്ച്.ഡി ടി.വികളിലേക്കും പ്രൊജക്ടറുകളിലേക്കും ഇതുപയോഗിച്ച് വീഡിയോകള്‍ അയക്കാം. നൂറടി വരെ അകലേക്ക് ഇതില്‍ സിഗ്നലുകള്‍ ലഭിക്കും
http://sewelldirect.com/InternetVue-PC-to-HDTV-Converter-IV-2020.asp

AItek’s ProPC/TV Wireless Converter എന്ന ഉപകരണവും ഇതിനുപയോഗിക്കാം. 100 അടി ദൂരേക്ക് വരെ ഇതുപയോഗിച്ച് ട്രാന്‍‍സ്മിഷന്‍ നടത്താം
http://www.aitech.com/products/pctvwireless.htm

ഇന്റല്‍ പുറത്തിറക്കുന്ന വിഡ്ജറ്റ് ഉപയോഗിച്ചും ഇത്തരത്തില്‍ വയര്‍ലെസായി കണക്ട് ചെയ്യാം. ഇത് കണക്ട് ചെയ്യാന്‍ സംവിധാനമുള്ള ലാപ്ടോപ്പ് ആയിരിക്കണമെന്ന് മാത്രം. കംപ്യൂട്ടര്‍ കോംപാറ്റിബിള്‍ ആണോ എന്നറിയാന്‍ WiDi എന്ന് വിന്‍ഡോസ് സെര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്ത് നോക്കുക. ഇല്ലെങ്കില്‍ അത് ഡൗണ്‍ലോഡ് ചെയ്യുക.
ഇതുപയോഗിക്കാന്‍ വേണ്ട സിസ്റ്റം റിക്വയര്‍മെന്‍റ്സ് അറിയാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക

http://www.intel.com/support/wireless/wtech/iwd/sb/CS-031059.htm
D-Link MainStage TV Adapter ഉപയോഗിച്ച് ഇങ്ങനെ വയര്‍ലെസായി ടി.വി കാണാം

Comments

comments