ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ഒരുമിച്ച് ആക്സപ്റ്റ് ചെയ്യാം


Facebook - Compuhow.com
ഫേസ്ബുക്കില്‍ ഏറെ സജീവമായി നില്‍ക്കുന്ന ആളാണോ നിങ്ങള്‍. ദിവസവും ഫ്രണ്ട് റിക്വസ്റ്റുകള്‍ ഒട്ടേറെ ലഭിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ കാര്യമാണ് ഇവിടെ പറയുന്നത്. അല്ലെങ്കില്‍ വല്ലപ്പോഴും ഫേസ്ബുക്ക് തുറക്കുന്നവര്‍ക്കും ഉപകരിക്കും.
സാധാരണ ഓരോ ഫ്രണ്ട് റിക്വസ്റ്റിലും കണ്‍ഫേം ക്ലിക്ക് ചെയ്യുകയാണല്ലോ പതിവ്. എന്നാല്‍ ചെറിയൊരു ട്രിക്ക് വഴി വന്നിരിക്കുന്ന എല്ലാ റിക്വസ്റ്റുകളും ഒരുമിച്ച് ആക്സപ്റ്റ് ചെയ്യാനാവും.

ഇതിന് ആദ്യം ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് താഴെ കാണുന്ന ലിങ്കില്‍ പോവുക.

https://www.facebook.com/reqs.php

അവിടെ വലത് ഭാഗത്ത് മുകളിലായി ഫ്രണ്ട് റിക്വസ്റ്റുകള്‍ കാണാം. ഇവ പൂര്‍ണ്ണമായും കാണാന്‍ See More ക്ലിക്ക് ചെയ്യുക.
ഇനി Ctrl + Shift + J അടിച്ച് അവിടെ താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.

ഏതാനും സെക്കന്‍ഡുകള്‍ക്കകം എല്ലാ റിക്വസ്റ്റുകളും സ്വീകരിക്കപ്പെടും. പേജ് റിക്വസ്റ്റുകളും ഇത്തരത്തില്‍ സ്വീകരിക്കാനാവും.

Comments

comments