കംപ്യൂട്ടറിനെ ടിവി റെക്കോര്‍ഡറക്കാം (ഡി.വി.ആര്‍)


വിന്‍ഡോസ് 7 ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ നിങ്ങള്‍ക്ക് കംപ്യൂട്ടറില്‍ നേരിട്ട് റെക്കോഡ് ചെയ്യാം. വിന്‍ഡോസ് മീഡിയ സെന്റര്‍ ഉപയോഗിച്ചാണ് നമ്മള്‍ ഈ പണി ചെയ്യുക. ക്ലാരിറ്റി ഒട്ടും കുറയാതെ എച്ച്.ഡി ഫോര്‍മാറ്റില്‍ തന്നെ വീഡിയോകള്‍ ഇത്തരത്തില്‍ റെക്കോഡ് ചെയ്യാം. സീരിയലുകളും, കോമഡി പരിപാടികളും പലരും ടെലിവിഷനില്‍ നിന്ന് റെക്കോഡ് ചെയ്ത് യു.ട്യൂബിലിടുന്നത് ഇന്ന് സര്‍വ്വസാധാരണമാണല്ലോ.
കേബിള്‍ അല്ലെങ്കില്‍ ടെറസ്ട്രിയല്‍ ചാനലുകള്‍ ഇത്തരത്തില്‍ റെക്കോഡ് ചെയ്യാം. ഇതിന് കംപ്യൂട്ടറിന് പുറമെ വേണ്ടത് ഒരു ടി.വി ട്യൂണറാണ്.ഡെസ്ക്ടോപ്പിലോ ലാപ്ടോപ്പിലോ ഇത് ചെയ്യാം. ഡെസ്ക്ടോപ്പുകളില്‍ ഇന്‍റണല്‍ ടി.വി ട്യൂണറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. വിന്‍ഡോസ് 7 പ്രിമിയം, പ്രൊഫഷണല്‍, അള്‍ട്ടിമേറ്റ് എന്നിവയില്‍ മീഡിയസെന്ററുപയോഗിച്ച് റെക്കോഡിങ്ങ് നടത്താം. ടി.വി ട്യൂണറിനെ കേബിള്‍ വഴി കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക. ആന്റിന കണക്ഷന്‍ ട്യൂണറിലേക്ക് നല്കുക. ശ്രദ്ധിക്കേണ്ടുന്ന കാര്യം എച്ച്.ഡിയില്‍ ഒരു മണിക്കൂര്‍ വീഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ ഏകദേശം എട്ട് ജി.ബി സ്പേസ് ആവശ്യമായി വരും. നിങ്ങളുടെ ഹാര്‍ഡ് ഡിസ്കിന് ആവശ്യമായ സ്റ്റോറേജ് ശേഷിയുണ്ടെന്ന് ആദ്യം തന്നെ ഉറപ്പ് വരുത്തുക. തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമുകളുപയോഗിച്ചും മറ്റ് വിന്‍ഡോസ് വേര്‍ഷനുകളില്‍ റെക്കോഡിങ്ങ് നടത്താം.

Comments

comments