രണ്ട് കംപ്യൂട്ടറുകള്‍.. – ഒരു മൗസും, കീബോര്‍ഡും


ഒരേ സമയം പല കംപ്യൂട്ടറുകളില്‍ ജോലി ചെയ്യേണ്ട വരാറുണ്ടോ നിങ്ങള്‍ക്ക്. ഉദാഹരണത്തിന് ഒന്നില്‍‌ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും , മറ്റൊന്നില്‍ ഓഫിസ് ജോലികള്‍ ചെയ്യാനും. ഒരേ സമയം രണ്ട് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നത് ഒരു ടേബിളില്‍ തന്നെയായാല്‍ അതിന്റെ മൗസും, കീ ബോര്‍ഡുമൊക്കെക്കൂടി ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇതിന് പകരം രണ്ടിനും കൂടി ഒരു കീബോര്‍ഡും, മൗസു ഉപയോഗിക്കും വിധം സെറ്റിങ്ങ് നടത്താം. ഒരു KVM സ്വിച്ച് ഇതിനായി ഇന്‍സ്റ്റാള്‍ ചെയ്യണം.
Multiplicity എന്ന ടൂളുപയോഗിച്ച് ഈ വിധത്തില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാം. ഇത് സെറ്റ് ചെയ്യുമ്പോള്‍ ഒന്ന് പ്രൈമറിയെന്നും, അടുത്തത് സെക്കന്‍ഡറിയെന്നും കണക്കാക്കുക. പ്രൈമറിയിലാണ് ആദ്യം പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത് തീരുമ്പോള്‍ Be a Primary computer എന്നതില്‍ ക്ലിക്ക് ചെയ്യണം.


പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ സെക്കന്‍ഡറി കംപ്യൂട്ടറിനായി ഓട്ടോമാറ്റിക്കായി സെര്‍‍ച്ചിംഗ് നടക്കും. ഇത് വിജയിച്ചില്ലെങ്കില്‍ Add computer ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യാം.
രണ്ടാമത്തെ കംപ്യൂട്ടറില്‍ വരുന്ന പാസ് വേഡ് പ്രൈമറി കംപ്യൂട്ടറില്‍ നല്കി സെറ്റിങ്ങ്സ് സേവ് ചെയ്യാം.
ഇനി മൗസ് ഉപയോഗിക്കാന്‍ ഗ്രിഡ് വ്യു കാണുന്നതില്‍ ഒന്നില്‍ നിന്ന് അടുത്തതിലേക്ക് മാറ്റിയാല്‍ മതി. ഏത് മോണിട്ടറിലാണോ മൗസ് അതിലാവും കീ ബോര്‍ഡ് വര്‍ക്കാവുക.


ഇതുകൂടാതെ മറ്റ് പല സെറ്റിങ്ങുകളുമുണ്ട്.
http://www.stardock.com/products/multiplicity/

Comments

comments