കംപ്യൂട്ടര്‍ ഫ്രീസിങ്ങ്..കാരണവും പരിഹാരവും


കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ പലപ്പോഴും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് ഫ്രീസിങ്ങ്. പഴയ ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ദിനം പ്രതി ഈ പ്രശ്നം നേരിടേണ്ടിവരുന്നുണ്ടാവാം. സിസ്റ്റം ഫോര്‍മാറ്റ് ചെയ്താലും ഈ പ്രശനം കണ്ടേക്കാം. അവയുടെ ചില കാരണങ്ങളും പരിഹാരവും താഴെ.
സി.പിയുവിനകത്തെ പൊടി പടലങ്ങള്‍ ഇത്തരം ഫ്രീസിങ്ങിന് കാരണമാകാം. ഫാനിലും മറ്റും അമിതമായി പൊടി അടിയുന്നതിനാല്‍ പ്രവര്‍ത്തനം സ്ലോ ആവുകയും സിസ്റ്റം ഫ്രീസിങ്ങിന് ഇടയാവുകയും ചെയ്യും.
ഒരു ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് കംപ്യൂട്ടറിനുള്ളിലെ പൊടി ക്ലീന്‍ ചെയ്യാം.
ഹാര്‍ഡ് ഡിസ്ക് സ്കകാന്‍ ചെയ്യുക – ഹാര്‍ഡ് ഡിസ്കിലെ ബാഡ് സെക്ടേഴ്സ് മറ്റൊരു കാരണമാണ്. ഇത്തരം ബാഡ് സെക്ടറുകള്‍ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയും ഫ്രീസിങ്ങിന് ഇടയാക്കുകയും ചെയ്യും.
ഹാര്‍ഡ് ഡിസ്ക് ഡിഫ്രാഗ് മെന്റ് ചെയ്യുക.മികച്ച ഏതെങ്കിലും ഹാര്‍ഡ് ഡിസ്ക് സ്കാനര്‍ ഉപയോഗിച്ച് ബാഡ് സെക്ടര്‍ ഉണ്ടോയെന്ന് സ്കാന്‍ ചെയ്യുക.
റാം സ്ലോട്ടുകള്‍
റാം അതിന്റെ സ്ലോട്ടില്‍ ശരിയായിട്ടല്ല ഇരിക്കുന്നതെങ്കില്‍ ഈ പ്രശ്നമുണ്ടാകും. പ്രവര്‍ത്തന ശേഷി കുറഞ്ഞ, ഏറെ പഴക്കം ചെന്ന റാമുകള്‍ ഈ പ്രശ്നം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
വൈറസ്
വൈറസുകള്‍ കംപ്യൂട്ടറില്‍ കടന്ന് കൂടിയിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും ഈ പ്രശ്നമുണ്ടാകും. നല്ലൊരു ആന്റി വൈറസ് ഉപയോഗിച്ച് സിസ്റ്റം സ്കാന്‍ ചെയ്യുക. ആന്റി വൈറസ് അപ്ഡേറ്റു ചെയ്യുക.
പഴയ ഹാര്‍ഡ് ഡിസ്ക്
പഴയഹാര്‍ഡ് ഡിസ്കുകള്‍ സാധാരണയായി ഈ പ്രശ്നം സൃഷ്ടിക്കും. അത് മാറ്റിവെയ്ക്കുക എന്നൊരു പ്രതിവിധിയേ ഇതിനുള്ളു.

Comments

comments