കംപ്യൂട്ടര്‍ ക്ലീനിങ്ങ് -1


കംപ്യൂട്ടര്‍ വീട്ടിലായാലും ഓഫിസിലായാലും നിത്യോപയോഗ വസ്തു പോലായിക്കഴിഞ്ഞു. വീട്ടിലെ കംപ്യൂട്ടര്‍ മിക്കവാറും ആഴ്ചയില്‍ കുറഞ്ഞ തവണ മാത്രമേ ഉപയോഗിക്കാനിടയുള്ളു. ഓഫിസില്‍ അത് ഫുള്‍ടൈം ഓണായിരിക്കും. ഇങ്ങനെ സ്ഥിരം ഉപയോഗിക്കുന്ന കംപ്യൂട്ടറര്‍ നിങ്ങള്‍ ക്ലീന്‍ ചെയ്യാറുണ്ടോ. വെറുതെ ഒന്ന് തുടക്കുകയല്ലാതെ മറ്റെന്തെങ്കിലും ക്ലീനിങ്ങ് ചെയ്യാറുണ്ടോ?
പൊടി ധാരാളമായി അടിഞ്ഞ് കൂടുന്ന വസ്തുവാണ് കംപ്യൂട്ടര്‍. പുറത്ത് മാത്രമല്ല ഉള്ളിലെ ഫാനിലും, മദര്‍ ബോര്‍ഡിലും എന്നുവേണ്ട സര്‍വത്ര പൊടി നിറയും. ഇങ്ങനെ പൊടി അടിഞ്ഞ് തണുപ്പ് കാലമാവുമ്പോള്‍ അവ സെറ്റായി മദര്‍ബോര്‍ഡില്‍ കംപ്ലെയിന്റ്‌സ് ഉണ്ടാക്കും.
കംപ്യൂട്ടര്‍ ക്ലീനിങ്ങിന്റെ ഘട്ടങ്ങള്‍ ഇവിടെ പറയുന്നു. ആദ്യം കീബോര്‍ഡ്.
പൊടിപടലങ്ങള്‍നീക്കം ചെയ്താല്‍ കീബോര്‍ഡ് നന്നായി വര്‍ക്ക് ചെയ്യും. സര്‍ക്യൂട്ട്കള്‍ക്ക് ഡാമേജ് ഉണ്ടാലവാതിരിക്കാന്‍ ഇടക്ക് കീ ബോര്‍ഡ് ക്ലീന്‍ ചെയ്യുന്നത് നല്ലതാണ്.
1. ആദ്യം കീ ബോര്‍ഡ് തിരിച്ച് പിടിച്ച് പതിയെ തട്ടിനോക്കുക. അടിഞ്ഞ് കിടക്കുന്ന പൊടി താഴേക്ക് വീഴും.
2. എയര്‍ കംപ്രസ്സറിലൂടെ കീ ബോര്‍ഡിലേക്ക് ശക്തിയായി കാറ്റടിച്ചാല്‍ വളരെ എളുപ്പത്തില്‍ ക്ലീന്‍ ചെയ്യാം.
വാക്വം ക്ലീനറിന്റെ അറ്റത്ത് ബ്രഷ് അറ്റാച്ച് ചെയ്ത് എയറിന് പകരം ഉപയോഗിക്കാം.
3. കോട്ടണ്‍ തുണി സ്പിരിറ്റില്‍ നനച്ച് കീകളുടെ ഇടഭാഗം തുടക്കുക. സ്പിരിറ്റിന്റെ നനവ് കൂടാതെ ശ്രദ്ധിക്കുക.
കീബോര്‍ഡില്‍ ലിക്വിഡുകള്‍ വീഴാനിടയായാല്‍ വേഗത്തില്‍ ഡിസ്‌കണക്ട് ചെയ്യുക. വയര്‍ലെസ് കീ ബോര്‍ഡാണെങ്കില്‍ ബാറ്ററി ഊരിമാറ്റുക. തലകീഴായി പിടിച്ച് കുലുക്കുക. ഡ്രൈയര്‍ ഉപയോഗിച്ച് കാറ്റടിച്ചാല്‍ എളുപ്പം ഉണക്കിയെടുക്കാം.
ലിക്വിഡുകളും മറ്റും വീഴാന്‍ സാധ്യതയുള്ളിടത്താണ് കംപ്യൂട്ടര്‍ ഇരിക്കുന്നതെങ്കില്‍ കീ ബോര്‍ഡ് കവര്‍ ഉപയോഗിക്കുക

Comments

comments