കംപ്യൂട്ടര്‍ക്ലീനിങ്ങ് 2


കംപ്യൂട്ടറിന്റെ ഉള്‍ഭാഗങ്ങള്‍ ക്ലീന്‍ ചെയ്യുന്നതിന് ചെറിയ ബ്രഷും, ഹെയര്‍ഡ്രയറും ഉപയോഗിക്കാം. വാക്വം ക്ലീനര്‍ ചെറുത് കുറഞ്ഞ വിലക്ക് ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കും. അതും ഇതിന് ഉത്തമമാണ്. ആദ്യം കെയ്‌സ് തുറക്കുക. റാം ഊരിമാറ്റിയ ശേഷം ബോര്‍ഡില്‍ കാറ്റടിച്ച് ക്ലീന്‍ ചെയ്യാം. ബ്രഷ് ഉപയോഗിച്ച് പൊടി കട്ടിയായത് ഇളക്കിക്കളയുക. അത്യാവശ്യം ഹാര്‍ഡ്വെയര്‍അറിയുന്ന ആളാണ് നിങ്ങളെങ്കില്‍ ബോര്‍ഡ് കണക്ഷനുകള്‍ വേര്‍പെടുത്തി പുറത്തെടുത്ത് ക്ലീന്‍ ചെയ്യുക.ഇങ്ങനെ ചെയ്താല്‍ ബോര്‍ഡിന്റെ പുറക് വശവും ക്ലീന്‍ ചെയ്യാം.
മോണിട്ടര്‍…
മോണിട്ടര്‍ ക്ലീനിങ്ങില്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് പതിയെ തുടക്കുക. എല്‍.സി.ഡി മോണിട്ടരുകള്‍ ക്ലീന്‍ ചെയ്യുമ്പോള്‍ അമര്‍ത്തി തുടയ്ക്കരുത്.
ചെറുതായി സ്പിരിറ്റില്‍നനച്ച് തുടക്കാം.
മൗസുക്ലീന്‍ ചെയ്യുക എളുപ്പമാണ്.. എന്നാല്‍ ബോള്‍ മൗസ് ക്ലീനിങിന് പിന്‍ഭാഗം തുറന്ന് ബോള്‍ പുറത്തെടുത്ത് നല്ലവണ്ണം തുടയ്ക്കുക. മൗസിനുള്ളിലെ വീലിലും, മറ്റും ചെളി കട്ടി പിടിച്ച് മൗസ് ഉപയോഗിക്കാനാവാത്ത് സ്ഥിതിയുണ്ടാവാറുണ്ട്. സ്പിരിറ്റുപയോഗിച്ച് ഈ ചളി നീക്കം ചെയ്യുക.

Comments

comments