നിങ്ങളൊരു കംപ്യൂട്ടര്‍ അഡിക്ടാണോ…?


പലരും തങ്ങള്‍ കംപ്യൂട്ടറിന് അഡിക്ടാവുന്നത് സ്വയം അറിയാറില്ല. ജോലിയിലെന്നതിലുപരി കംപ്യൂട്ടറും, ഇന്റര്‍നെറ്റും ബഹുഭൂരിപക്ഷത്തിനും അഡിക്ഷനായിമാറിയ സാഹചര്യം ഇന്നുണ്ട്. ഇതാ ചെറിയ ചില മാനദണ്ഠങ്ങള്‍..നിങ്ങള്‍ ഒരു കംപ്യൂട്ടര്‍ അഡിക്ടാണോയെന്ന് ചെക്ക് ചെയ്ത് നോക്കൂ.
നിങ്ങള്‍ എപ്പോഴും കംപ്യൂട്ടറിന്റെ സാമീപ്യം ആഗ്രഹിക്കുന്നു. കിടക്കുമ്പോള്‍ പോലും കംപ്യൂട്ടറിന് അരികെ കിടന്നുറങ്ങുന്നു
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളും, ഇമെയിലും ചെക്ക് ചെയ്യുന്നു
കയ്യില്‍ കിട്ടുന്ന ഏത് സോഫ്റ്റ് വെയറും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്വഭാവം. പലപ്പോളും അത് നിങ്ങള്‍ക്ക് ഒരിക്കലും ആവശ്യം വരാത്തതാവും. ഗ്രാഫിക് ഡിസൈനര്‍ ടാലി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പോലെ.
കഴിയുന്ന എന്ത് ജോലിയും കംപ്യൂട്ടര്‍ വഴി ചെയ്യുന്ന സ്വഭാവം. ഒരു കടലാസില്‍ പേര് ആവശ്യമെങ്കില്‍ അത് കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റെടുക്കുന്ന തരം.
(for fun)

Comments

comments