പി.ഡി.എഫ് ഫയലിന്‍റെ വലുപ്പം കുറയ്ക്കാം


Pdf compressor - Compuhow.com
താരതമ്യേന മറ്റ് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് പി.ഡി.എഫിന് സൈസ് കുറവാണ്. എന്നിരുന്നാലും അനേകം പേജുകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടുകളോ, പുസ്തകങ്ങളോ ഒക്കെയാണെങ്കില്‍ വലിയ വലുപ്പം ഉണ്ടാകും. പി.ഡി.എഫ് ഫയലില്‍ ഇമേജുകളുണ്ടെങ്കില്‍ ഫയലിന് വലുപ്പം കൂടും. സാധാരണഗതിയില്‍ ഇത്തരം ഫയലുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെങ്കിലും ഷെയറിങ്ങ് എളുപ്പമാക്കാന്‍ ചെറിയ സൈസ് തന്നെയാണ് അനുയോജ്യം. അങ്ങനെ വരുമ്പോള്‍ പി.ഡി.എഫിന്‍റെ സൈസ് കുറയ്ക്കാന്‍ സാധിച്ചാല്‍ അത് ഉപകാരമാകും.
Pdf compressor - Compuhow.com
സ്പേസ് ലാഭിക്കാന്‍ പി.ഡി.എഫ് ഫയലുകളുടെ വലുപ്പം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ടൂളാണ് Free PDF Compressor. വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഇന്റര്‍ഫേസാണ് ഈ പ്രോഗ്രാമിന്‍റേത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്ത ശേഷം കംപ്രസ് ചെയ്യേണ്ട ഫയല്‍ സെലക്ട് ചെയ്യുക.

കംപ്യൂട്ടറില്‍ വായിക്കാനുദ്ദേശിച്ചുള്ളതാണെങ്കില്‍ ഇതില്‍ ലോ ക്വാളിറ്റി തെരഞ്ഞെടുക്കാം. അതല്ല പ്രിന്‍റ് ചെയ്യാനാണെങ്കില്‍ ക്വാളിറ്റ് കൂടിയിരിക്കുന്നതാണ് നല്ലത്.
ഒരു സമയത്ത ഒരു ഫയല്‍ മാത്രമേ ഇതില്‍ കംപ്രസ് ചെയ്യാനാവൂ.

http://www.freepdfcompressor.com/

Comments

comments