ജിമെയില്‍ കംപോസിങ്ങിന് Complete For Gmail


Gmail - Compuhow.com
ഇമെയില്‍ ക്ലയന്‍റ് പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നവരും, നേരിട്ട് ഇമെയില്‍ ഉപയോഗിക്കുന്നവരുമുണ്ട്. രണ്ടിനും അതിന്‍റേതായ ഗുണങ്ങളുമുണ്ട്. ജിമെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ ഒരു എക്സ്റ്റന്‍ഷനെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ദിവസം നിരവധി മെയിലുകള്‍ തയ്യാറാക്കേണ്ടി വരുന്നവര്‍ക്ക് സമയലാഭം നേടാന്‍ സഹായിക്കുന്ന ഈ എക്സറ്റന്‍ഷന് Complete For Gmail എന്നാണ് പേര്. കംപോസ് വിന്‍ഡോയില്‍ ടൈപ്പ് ചെയ്യുമ്പോള്‍ വേഡ് സജഷനുകള്‍ നല്കുക എന്നതാണ് ഇതിന്‍റെ ധര്‍മ്മം.

ടൈപ്പ് ചെയ്യുമ്പോള്‍ സജഷന്‍ വേഡുകള്‍ വരികയും അവയില്‍ എന്ററടിച്ചാല്‍ അവ വരികയും ചെയ്യും. സ്മാര്‍ട്ട് ഫോണുകളില്‍ കാണുന്ന ഓട്ടോ കംപ്ലീറ്റ് സംവിധാനത്തിന് സമാനമാണിത്.

സ്ഥിരമായി ഉപയോഗിക്കാവുന്ന വാക്കുകള്‍ ഇതിലേക്ക് നിര്‍ദ്ദേശിക്കാനുള്ള സംവിധാനം ഇല്ല എന്നത് ഒരു പോരായ്മയായി പറയാമെങ്കിലും ഉപകാരപ്രദം തന്നെയാണ് ഈ എക്സ്റ്റന്‍ഷന്‍.

DOWNLOAD

Comments

comments