ഇന്റര്‍‌നെറ്റില്‍ നിങ്ങളെ സ്വയം നിയന്ത്രിക്കാം


ഇന്റര്‍നെറ്റില്‍ ആകര്‍ഷണ വലയങ്ങളില്‍ പെടാതെ ജോലി ചെയ്യുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും ഒരു കാര്യം ചെയ്തുതുടങ്ങി പിന്നെ മറ്റ് വഴിയേ പോയി പണി ഒന്നുമാകാതെ വരുന്ന അവസ്ഥ പലര്‍ക്കുമുണ്ടായിട്ടുണ്ടാകും. മറ്റുള്ളവര്‍ക്ക് ഫയര്‍വാളിട്ടും, സൈറ്റ് ബ്ലോക്ക് ചെയ്തും വഴി തടയുന്നവരും സ്വന്തം കാര്യം വരുമ്പോള്‍ വഴി തെറ്റും. ഒഫിഷ്യല്‍ കാര്യങ്ങള്‍ക്കിടെ ഫേസ് ബുക്കും, യുട്യൂബും കൈകാര്യം ചെയ്യുന്നവര്‍ എത്രയോ പേര്‍ നമുക്കിടയിലുണ്ട്.
ഇത്തരം സൈറ്റ് ബ്ലോക്കിങ്ങിനുപയോഗിക്കാവുന്ന ഒരു ടൂളാണ് കോള്‍ഡ് ടര്‍ക്കി. ഏഴ് ദിവസത്തേക്ക വരെ നിങ്ങള്‍ നിശ്ചയിക്കുന്ന സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കുന്ന പ്രോഗ്രാം ആണിത്. വിന്‍ഡോസ് എക്സ്.പി മുതല്‍ മുകളിലേക്കുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഇത് വര്‍ക്ക് ചെയ്യും. ഇത് തികച്ചും മാല്‍വെയര്‍ ഫ്രീയാണ്. ചിലപ്പോള്‍ നിങ്ങളുടെ ആന്റിവൈറസ് ഇത് സംബന്ധിച്ച് മെസേജ് കാണിച്ചാലും അത് അവഗണിക്കാവുന്നതാണ്.
ഫേസ്ബുക്കിലും മറ്റും മുങ്ങി ജോലിസയം നഷ്ടപ്പെടുത്തുന്നവര്‍ക്ക് ഇത് ട്രൈ ചെയ്യാം.

www.getcoldturkey.com.

Comments

comments