ക്ലൗഡ് ഫയലുകള്‍ ജിമെയിലില്‍ അറ്റാച്ച് ചെയ്യാം


ഫയലുകള്‍ ഓണ്‍ലൈന്‍ ക്ലൗഡ് സ്റ്റോറേജുകളിലേക്ക് അപ് ലോഡ് ചെയ്ത് സൂക്ഷിക്കുനനത് ഇന്ന് സാധാരണമാണ്. മറ്റ് സ്റ്റോറേജ് ഉപകരണങ്ങളൊന്നും ഉപയോഗിക്കേണ്ട എന്നതാണ് ഇതിന്‍റെ മെച്ചം. ഓണ്‍ലൈനായി ഫയലുകള്‍ ഷെയര്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ ഇത് ഏറെ സൗകര്യമാണ്. ഓണ്‍ലൈന്‍ ക്ലൗഡ് സ്റ്റോറേജില്‍ നിന്ന് ഫയലുകള്‍ ജിമെയിലിലേക്ക് ആഡ് ചെയ്യാന്‍ സാധിച്ചാല്‍ അത് നന്നായിരിക്കും.

അതിന് ഉപയോഗിക്കാവുന്ന ക്രോം എക്സ്റ്റന്‍ഷനാണ് Cloudy for Google Chrome.
Cloudy - Compuhow.com
ഇത് ക്രോമില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ജിമെയിലില്‍ ലോഗിന്‍ ചെയ്യുക. കംപോസ് വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുക. താഴെ ക്ലൗഡ് ഐക്കണുകള്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പോപ് അപ് വിന്‍ഡോ തുറന്ന് വരും. അതില്‍ സപ്പോര്‍ട്ട് ചെയ്യുന്ന സര്‍വ്വീസുകള്‍ കാണാം. അതില്‍ നിന്ന് ക്ലൗഡ് സര്‍വ്വീസിലേക്ക് ലോഗിന്‍ ചെയ്യാം..

ആദ്യ തവണ അത് ഓതറൈസ് ചെയ്താല്‍ സേവ് ചെയ്തിരിക്കുന്ന ഫയലുകള്‍ കാണാനാവും. അതില്‍ നിന്ന് അപ് ലോഡ് ചെയ്യാന്‍ Upload ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇത് ലോക്കല്‍ സ്റ്റോറേജിലേക്ക് സേവാകുകയും അപ്ലോഡ് ചെയ്യപ്പെടുകയും ചെയ്യും.
അപ് ലോഡ് ചെയ്യുന്ന ഫയലിന്‍റെ വലുപ്പം 25 എം.ബിയിലധികമാകരുത്.

DOWNLOAD

Comments

comments