വിന്‍ഡോസ് 7 ല്‍ വിന്‍ഡോകള്‍ ഒരുമിച്ച് ക്ലോസ് ചെയ്യാം


സാധാരണ രീതിയില്‍ കംപ്യൂട്ടര്‍ ക്ലോസ് ചെയ്യാന്‍ തുറന്ന് വെച്ചിരിക്കുന്ന പ്രോഗ്രാമുകള്‍ ഓരോന്നായി ക്ലോസ് ചെയ്ത് അവസാനം വിന്‍ഡോസ് ഷട്ട് ഡൗണ്‍ ചെയ്യും. എന്നാല്‍ ചില സമയത്ത് നിങ്ങള്‍ക്ക് വേഗത്തില്‍ കംപ്യൂട്ടര്‍ ഓഫാക്കേണ്ടി വരാം. ഒറ്റയടിക്ക് വിന്‍ഡോകളെല്ലാം ക്ലോസ് ചെയ്ത് സിസ്റ്റം ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ അത് ഒരു നല്ല കാര്യമാണ്.
വിന്‍ഡോസ് സെവനില്‍ ഉപയോഗിക്കാവുന്ന ചെറിയ ഒരു പ്രോഗ്രാം ഉപയോഗിച്ച് ഇത്തരത്തില്‍ സിസ്റ്റം സെറ്റ് ചെയ്യാം.
എന്ന ഈ പ്രോഗ്രാം ഡൗണ്‍ ലോഡ് ചെയ്ത് എക്സ്ട്രാക്ട് ചെയ്യുക.
ഇതിന് ശേഷം ഇതിനെ ടാസ്ക്ബാറിലേക്ക് പിന്‍ ചെയ്യുക. ക്ലോസ് ഓള്‍ ആപ്ലിക്കേഷനെ ടാസ്ക്ബാറിലേക്ക് ഡ്രാഗ് ചെയ്തിട്ടാല്‍ മതി.

ഏതെങ്കിലും പ്രോഗ്രാം ഇത്തരത്തില്‍ ക്ലോസ് ചെയ്യുന്നതില്‍ നിന്ന് തടയണമെങ്കില്‍ ക്ലോസ് ഓള്‍ ഷോര്‍ട്ട് കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് സെലക്ട് ചെയ്യുക.
അതില്‍ ഷോര്‍ട്ട് കട്ട് ടാബില്‍ -x=”app-to-exclude.exe” എന്ന് നല്കുക. കൂടുതല്‍ പ്രോഗ്രാമുകളുണ്ടെങ്കില്‍ | ചിഹ്നമിട്ട് വേര്‍തിരിക്കാം
ഉദാഹരണം -x=”explorer.exe|firefox.exe|msnmsgr.exe”

Download

Comments

comments