ഗൂഗിള്‍ ഡ്രൈവ് സപ്പോര്‍ട്ടുള്ള Clementine മ്യൂസിക് പ്ലെയര്‍


കംപ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്ത ട്രാക്കുകളും, അല്ലെങ്കില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് നടത്തുന്ന ട്രാക്കുകളുമാണ് സാധാരണ കംപ്യൂട്ടറുകളില്‍ പ്ലെ ചെയ്യാറ്. എന്നാല്‍ ഓണ്‍ലൈന്‍ സ്റ്റോറേജുകളില്‍ സ്റ്റോര്‍ ചെയ്ത ട്രാക്കുകളും പ്ലേ ചെയ്യാന്‍ സഹായിക്കുന്ന മ്യൂസിക് പ്ലെയറാണ് Clementine. ഒരു മ്യൂസിക് പ്ലെയര്‍ മാത്രമായല്ല, മ്യൂസിക് ലൈബ്രറി ഓര്‍ഗനൈസ് ചെയ്യാനും ഇത് ഉപയോഗിക്കാം.
കംപ്യൂട്ടറില്‍ സേവ് ചെയ്തിരിക്കുന്ന ട്രാക്കുകളും ഇതില്‍ ടാഗ് എഡിറ്റിങ്ങ് നടത്തുകയും, ലിറിക്സ് എഡിറ്റിങ്ങ് നടത്തുകയും ചെയ്യാം.

Grooveshark, Spotify, and SoundCloud എന്നിവയെയും ഈ പ്രോഗ്രാം സപ്പോര്‍ട്ട് ചെയ്യും. പുതിയ വേര്‍ഷനില്‍ പോഡ് കാസ്റ്റുകള്‍ ആഡ് ചെയ്യാനും സാധിക്കും. ഐ ട്യൂണിന് പകരമായി ഉപയോഗപ്പെടുത്താവുന്ന ഒരു ആപ്ലിക്കേഷനാണ് Clementine

http://code.google.com/p/clementine-player/

Comments

comments