വിന്‍ഡോസ് മെമ്മറി കാഷെ എളുപ്പത്തില്‍ ക്ലിയര്‍ ചെയ്യാം


നിങ്ങള്‍ പല പ്രോഗ്രാമുകള്‍ ഒരേ സമയം റണ്‍ ചെയ്യുകയാണെങ്കില്‍ സമയം കഴിയും തോറും സിസ്റ്റത്തിന്റെ സ്പീഡ് കുറഞ്ഞ് വരുന്നതായി അനുഭവപ്പെടും. മെമ്മറിയില്‍ ഡാറ്റകൂടുതന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് പരിഹരിക്കാന്‍ സാധാരണ ചെയ്യാറ് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുകയാണ്. എന്നാല്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമുണ്ട്.
ആദ്യം ഡെസ്ക് ടോപ്പിലെ എംപ്റ്റി ഏരിയയില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
അതില്‍ ന്യു എടുത്ത് , ഷോര്‍ട്ട് കട്ട് ക്ലിക്ക് ചെയ്യുക.
ക്രിയേറ്റ് ഷോര്‍ട്ട് കട്ട് ബോക്സില്‍ താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.
%windir%system32rundll32.exe advapi32.dll,ProcessIdleTasks

അടുത്തതായി ഷോര്‍ട്ട് കട്ടിന് പേര് നല്കുക. ഫിനിഷില്‍ ക്ലിക്ക് ചെയ്യുക.
ഇനി നിങ്ങളുടെ സിസ്റ്റം സ്ലോ ആകുന്നതായി തോന്നിയാല്‍ ഇതില്‍ ക്ലിക്ക് ചെയ്യുക. സിസ്റ്റം പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ സാധിക്കും.

Comments

comments