ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി സേവ് ചെയ്യുന്നത് തടയാം


Google - Compuhow.com
നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് നടത്തുന്ന സെര്‍ച്ചുകളെല്ലാം സേവ് ചെയ്യപ്പെടുന്നുണ്ട്. അതകൊണ്ട് തന്നെ നിങ്ങളുടെ സെര്‍ച്ച് സ്വഭാവം കൃത്യമായി ഗൂഗിളിനറിയുകയും ചെയ്യാം. ഇത് തടയണമെന്നുണ്ടോ? എങ്കില്‍ തുടര്‍ന്ന് വായിക്കുക.

https://history.google.com എന്ന സൈറ്റില്‍ പോവുക.
അതില്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക.
മുകളില്‍ വലത് വശത്ത് കാണുന്ന ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Settings ല്‍ ക്ലിക്ക് ചെയ്യുക.
അവിടെ Turn off ല്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ സെര്‍ച്ച് ഡാറ്റകള്‍ ശേഖരിക്കുന്നത് തടയാം.3

ഹിസ്റ്ററി ക്ലീന്‍ ചെയ്യാം

ഇനി സേവ് ചെയ്യപ്പെട്ട ഹിസ്റ്ററി ക്ലീന്‍ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
You can also delete all past Google search activity or remove particular items from your recent activity.” എന്നതില്‍ delete എന്നിടത്ത് ക്ലിക്ക് ചെയ്യുക.
ഒരു ഡയലോഗ് ബോക്സ് വരും. അതില്‍ Delete All സെല്ക്ട് ചെയ്യുക. വേണമെങ്കില്‍ സെലക്ട് ചെയ്ത ചില ഐറ്റങ്ങള്‍ മാത്രമായും ഡെലീറ്റ് ചെയ്യാം.

Comments

comments