ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ആവശ്യമില്ലാത്ത വിവരങ്ങള്‍ ഒഴിവാക്കാം



ഫേസ് ബുക്ക് ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ പലപ്പോഴും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ചില കാര്യങ്ങളും ,കമന്‍റുകളും പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കാറുണ്ട്. നിങ്ങള്‍ അപ് ലോഡ് ചെയ്തവ മാത്രമാവില്ല പ്രൊഫൈലില്‍ ഉണ്ടാവുക. കമന്‍റുകളായും മറ്റും സുഹൃത്തുക്കളും മറ്റും ആഡ് ചെയ്തവ അതിലുണ്ടാകും. ഇത്തരം വിവരങ്ങള്‍സ്കാന്‍ ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു സര്‍‌വ്വീസാണ് Facewash. ഇത് ഉപയോഗിക്കുന്നതിന് ഈ ആപ്ലിക്കേഷനില്‍ ഫേസ് ബുക്ക് അക്കൗണ്ട് ഓതറൈസ് ചെയ്യുക. തുടര്‍ന്ന് Facewash സൈറ്റിലേക്ക് റിഡയറക്ട് ചെയ്യപ്പെടും.
നിങ്ങളുടെ വാളില്‍ പോസ്റ്റ് ചെയ്യപ്പെട്ട കമന്‍റുകള്‍, ടാഗ് ചെയ്ത ഫോട്ടോയിലെ കമന്‍റുകള്‍, ഫോട്ടോകള്‍, ലൈക്ക് ചെയ്ത ലിങ്കുകള്‍, ലൈക്ക് ചെയ്ത ഫോട്ടോകള്‍, സ്റ്റാറ്റസ് അപ് ഡേറ്റുകള്‍, സബ്സ്ക്രൈബ് ചെയ്യുന്ന പേജുകള്‍ എന്നിവയെല്ലാം ഇതില്‍ സ്കാന്‍ ചെയ്യപ്പെടും.
വാക്കുകള്‍ നല്കി സ്കാന്‍ ചെയ്യാന്‍ ഇതില്‍ സാധിക്കും. അതായത് അശ്ലീലമായ വാക്കുകള്‍ പ്രൊഫൈലില്‍ ഉണ്ടോ എന്ന് ചെക്ക് ചെയ്യാം. ഇത് ചെയ്യാന്‍ വാക്കുകള്‍ കോമയിട്ട് വേര്‍തിരിച്ച് നല്കി സബ്മിറ്റ് ചെയ്താല്‍ മതി.

Visit Site

Comments

comments