എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കുകള്‍ ക്ലീന്‍ ചെയ്യാം


കംപ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്കിന്റെ സ്പേസ് ലാഭിക്കാന്‍ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കുകള്‍ ഉപയോഗിക്കാം. ഇതുവഴി സ്ഥിരമായി ആവശ്യമില്ലാത്തതും, വലിയ സൈസുള്ളതുമായ ഫയലുകള്‍ എക്സ്റ്റേണല്‍ ഡ്രൈവുകളില്‍ സൂക്ഷിക്കാം. എന്നാല്‍ ആവശ്യമില്ലാത്ത ജങ്ക് ഫയലുകള്‍ ഇതില്‍ കയറിക്കൂടാനിടയുണ്ട്. എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കുകള്‍ ക്ലീന്‍ ചെയ്യാനുപയോഗിക്കാവുന്ന ഒരു സര്‍വ്വീസാണ് CleanMyDrive . ഇത് നിങ്ങളുടെ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കുകള്‍ സ്കാന്‍ ചെയ്യുകയും ജങ്ക് ഫയലുകള്‍ ഡെലീറ്റ് ചെയ്യുകയും ചെയ്യും.

നിങ്ങള്‍ ഹാര്‍ഡ് ഡിസ്ക് കണക്ട് ചെയ്യുമ്പോഴേ സ്കാന്‍ ചെയ്ത് ആവശ്യമില്ലാത്തവ ഡെലീറ്റ് ചെയ്തുകൊള്ളും. ഒറ്റക്ലിക്ക് വഴി ഹാര്‍ഡ് ഡിസ്കുകള്‍ ഇജക്ട് ചെയ്യുകയും ചെയ്യാം.
(ഈ പ്രോഗ്രാം മാക് കംപ്യൂട്ടറുകള്‍ക്ക് വേണ്ടിയുള്ളതാണ്)
http://itunes.apple.com/us/app/cleanmydrive-clean-eject-external/id…

Comments

comments