കുറഞ്ഞ പവര്‍ ഉപയോഗമുള്ള പുതിയ ക്രോം



ക്രോമിന്‍റെ പുതിയ വേര്‍ഷനില്‍ ബാറ്ററി ലൈഫ് കൂട്ടി കിട്ടാന്‍ സഹായിക്കുന്ന പുതിയ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിന് പിന്നിലെ വസ്തുത എന്നത് ഒരു ഗ്രാഫിക്സ് കാര്‍ഡ് ഉപയോഗിക്കുന്നതിനേക്കാള്‍ കുറഞ്ഞ വൈദ്യുതി ഉപയോഗത്തില്‍ സി.പി.യു ആക്സിലറേറ്റഡ് വിഡിയോ ഡീ കോഡിങ്ങ് നടക്കും എന്നതാണ്. കുറഞ്ഞ ബാറ്ററി ഉപയോഗത്തില്‍ ഏറെ നേരം വീഡിയോകള്‍ കാണാന്‍ സഹായിക്കുമെന്നത് ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അനുഗ്രഹമാകും.
Google Chrome 23.0.1271.64 വേര്‍ഷന്‍ പുറത്തിറങ്ങിയിട്ടുണ്ട്. എച്ച്.ഡി വീഡിയോകളും മറ്റും കാണുമ്പോള്‍ 25 ശതമാനത്തോളം ബാറ്ററി സേവിങ്ങ് പുതിയ വേര്‍ഷനില്‍ സാധിക്കുന്നതായാണ് കാണുന്നത്. മറ്റൊരു സവിശേഷത ജിയോ ലൊക്കേഷന്‍, പോപ് അപ്, കാമറ, മൈക്രോഫോണ്‍ ആക്സസ്, തുടങ്ങിയ എളുപ്പത്തില്‍ ആക്സസ് ചെയ്യാനാവുമെന്നതാണ്. സെറ്റിങ്ങ്സുകളില്‍ പരതി വിഷമിക്കാതെ നേരിട്ട് യു.ആര്‍.എല്‍ കോളത്തിനടുത്തുള്ള പേജ് ലോക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഇത് ആക്സസ് ചെയ്യാം. 13 സെക്യൂരിറ്റി ഇഷ്യുകള്‍, 6 ഹൈ ലെവല്‍ വള്‍നറബിലിറ്റികള്‍, തുടങ്ങിയവ പുതിയ വേര്‍ഷനില്‍ പരിഹരിക്കപ്പെട്ടിരിക്കുന്നു. വെബ്സൈറ്റുകളിലേക്കും, വെബ് സര്‍വ്വീസുകളിലേക്കും Do Not Track റിക്വസ്റ്റ് അയക്കാനുള്ള സംവിധാനവും ക്രോമില്‍ പുതുതായി ചേര്‍ത്തിരിക്കുന്നു.

Comments

comments