ക്രോം ഒ.എസ് വിന്‍ഡോസ് 8 ല്‍ റണ്‍ ചെയ്യാം

Chrome Os - Compuhow.com
മിക്കവാറും എല്ലാവരും തന്നെ കംപ്യൂട്ടറില്‍ ക്രോം ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. എന്നാല്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്നും അധികം ഉപയോഗിക്കപ്പെടുന്നില്ല. ക്രോം ഒ.എസ് വിന്‍ഡോസില്‍ ഉപയോഗിച്ച് നോക്കണമെന്ന് താല്പര്യപ്പെടുന്നവര്‍ക്ക് സഹായകരമായ മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്. വിന്‍ഡോസ് 8 റണ്‍ ചെയ്യുന്ന കംപ്യൂട്ടറുകളില്‍ ഇത് ചെയ്യാം.

ആദ്യം ക്രോം അപ്ഡേറ്റ് ചെയ്യുക. അതിന് മെനുവില്‍ About Google Chrome എടുത്താല്‍ മതി.

അതിന് ശേഷം Menu ബട്ടണില്‍ ക്ലിക്ക് ചെയ്ത് Relaunch Google Chrome in Windows 8 mode സെലക്ട് ചെയ്യുക. ഒരു ഫുള്‍ സ്ക്രീന്‍ ആപ്പ് തുറന്ന് വരും. എങ്കിലും ഇവയോരോന്നായി തുറക്കാനാവും.

തുറന്ന് വന്ന വിന്‍ഡോയില്‍, വിന്‍ഡോസിന് സമാനമായ ടാസ്ക് ബാര്‍ കാണാനാവും. വിന്‍ഡോ മാക്സിമൈസ് ചെയ്ത് ഫുള്‍ സ്ക്രീന്‍ റണ്‍ ചെയ്യാനാകും.

Leave a Reply

Your email address will not be published. Required fields are marked *