ഹാര്‍ഡ് ഡിസ്കിന്‍റെ ആരോഗ്യം പരിശോധിക്കാം


Hard disk check - Compuhow.com
കംപ്യൂട്ടര്‍ പഴകുമ്പോള്‍ പല പ്രശ്നങ്ങളും രൂപപ്പെട്ട് വരുകയും ഒരു ദിവസം പണിമുടക്കുകയും ചെയ്യും. സംഗതികള്‍ കൈവിട്ട് പോകാതിരിക്കാന്‍ ഇക്കാര്യത്തില്‍ ചില മുന്‍ കരുതലുകളെടുക്കേണ്ടതുണ്ട്. യഥാസമയത്ത് ബാക്കപ്പ് എടുത്ത് വെക്കുന്നത് തന്നെ പ്രധാനപ്പെട്ട കാര്യം. ഹാര്‍ഡ് ഡിസ്കിന്‍റെ പ്രവര്‍ത്തമികവ് പരിശോധിക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

പലപ്പോഴും വിന്‍ഡോസില്‍ ഉള്‍പ്പെട്ടിട്ടുള്ള പല ഉപയോഗപ്രദമായ പ്രോഗ്രാമുകളെയും നമ്മള്‍ മറന്ന് പോവുകയും, തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമുകളുടെ പിന്നാലെ പോവുകയും ചെയ്യും. വിന്‍ഡോസ് ടൂളുകള്‍ ഉപയോഗിച്ച് ഹാര്‍ഡ് ഡിസ്ക് പരിശോധിക്കുന്ന വിധമാണ് ഇവിടെ പറയുന്നത്.

My Computer ഓപ്പണ്‍ ചെയ്ത് ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties സെലക്ട് ചെയ്യുക. അതില്‍ tools ടാബില്‍ Check now ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന ബോക്സില്‍ രണ്ട് ഒപ്ഷനും ചെക്ക് ചെയ്ത് start ക്ലിക്ക് ചെയ്യുക.
അപ്പോള്‍ പെര്‍ഫോം ചെയ്യാനാവുന്നില്ലെങ്കില്‍ അടുത്ത തവണ സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ചെക്ക് ചെയ്യാനുള്ള അനുമതി ചോദിക്കും. അത് schedule ചെയ്യാം.

2. സിസ്റ്റം റിപ്പയര്‍ ഡിസ്ക് ഇട്ട് ഭാഷ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ഏത് ടൂളാണ് റണ്‍ ചെയ്യേണ്ടത് എന്ന് ചോദിക്കും. ഇവിട നമ്മള്‍ കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിക്കും.
chkdsk c: /R എന്നടിച്ച് എന്‍റര്‍ ചെയ്യുക.

3. System File Checker ഉപയോഗിച്ച് ചെയ്യാന്‍ cmd എന്ന് സെര്‍ച്ചില്‍ അടിച്ച് റൈറ്റ് ക്ലിക്ക് ചെയ്ത് Run as administrator എടുക്കുക.
sfc /scannow എന്ന് കമാന്‍ഡ് പ്രോംപ്റ്റില്‍ ടൈപ്പ് ചെയ്യുക.
എന്‍ററടിക്കുക.

Comments

comments