പി.സിയുടെ ഗെയിം കോപാറ്റിബിലിറ്റി പരിശോധിക്കാം


Games - Compuhow.com
കിടിലന്‍ ഗെയിമുകളുടെ കാലമാണല്ലോ ഇത്. ചിലര്‍ ബോറടി ഒഴിവാക്കാന്‍ കംപ്യൂട്ടര്‍ ഗെയിം കളിക്കുമ്പോള്‍ മറ്റു ചിലര്‍ ഒരു തൊഴില്‍ പോലെ ഇത് കൊണ്ടു നടക്കുന്നവരാണ്. ഗെയിം അഡിക്ഷന്‍ എന്നത് ഫേസ്ബുക്ക് അഡിക്ഷനേക്കാളും പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. അതെന്തായാലും ചെറുപ്പക്കാരും കുട്ടികളും ഇന്ന് വലിയ അളവില്‍ ഹൈ എന്‍ഡ് കംപ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അഡിക്ടാണ്. ഓണ്‍ലൈനായി ഗെയിം വാങ്ങി ഉപയോഗിക്കാനും ഇന്ന് അവസരമുണ്ട്. മിക്കവാറും എല്ലാ ഹൈ എന്‍ഡ് ഗെയിമുകളും വില കൊടുത്ത് വാങ്ങേണ്ടവയാണ്. എന്നാല്‍ കണ്ടിഷ്ടപ്പെട്ട ഒരു ഗെയിം വലിയ തുക കൊടുത്ത് വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ കംപ്യൂട്ടര്‍ അത് താങ്ങുമോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്ത ഗെയിം വെറുതേ കളയേണ്ടി വരും.

ഇവിടെയാണ് ഗെയിം നിങ്ങളുടെ കംപ്യൂട്ടറിന് അനുയോജ്യമാണോ എന്ന് കണ്ടെത്തേണ്ടതിന്‍റെ ആവശ്യകത. അതിന് സഹായിക്കുന്ന ഒരു സൈറ്റാണ് canyourunit. ഇത് പരീക്ഷിച്ച് നോക്കാന്‍ ആദ്യം സൈറ്റില്‍ പോവുക.
തുടര്‍ന്ന് നിങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഗെയിം സെര്‍ച്ചില്‍ നിന്ന് സെലക്ട് ചെയ്യുക.

ഇത് കണ്ടെത്തിയാല്‍ can you run it ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് detection മെനുവില്‍ മെതേഡ് സെലക്ട് ചെയ്യണം. Automatic detection, Desktop app എന്നിവ ഇതിലുണ്ട്. ഇതിലാദ്യത്തേത് ഒരു എക്സ്റ്റന്‍ഷന്‍ വഴി ബ്രൗസറില്‍ നിന്ന് ഉപയോഗിക്കാം. ഡെസ്ക്ടോപ്പ് ആപ്പാണെങ്കില്‍ ഓഫ്‍ലൈനായിത്തന്നെ ടെസ്റ്റ് ചെയ്യാം.
can u run it - Compuhow.com
automatic detection method സെല്ക്ട് ചെയ്താല്‍ ജാവ ഇന്‍സ്റ്റലേഷന്‍ പെര്‍മിഷന്‍ നല്കണം.
ഇങ്ങനെ ചെയ്യുമ്പോള്‍ ഓട്ടമാറ്റിക്കായി കംപ്യൂട്ടറിന്‍റെ ഹാര്‍ഡ് വെയര്‍ ശേഷിയും, സംവിധാനങ്ങളും പരിശോധിക്കുകയും ഗെയിം കംപ്യൂട്ടറിന് അനുയോജ്യമാണോ എന്ന് കണ്ടെത്തുകയും ചെയ്യും.
minimum, recommended എന്നിങ്ങനെ റിസള്‍ട്ട് കാണാനാവും. സപ്പോര്‍ട്ട് ചെയ്യാത്തവയക്ക് ചില സജഷനുകളും നിര്‍ദ്ദേശിക്കും.
Canurunit - Compuhow.com
VISIT SITE

Comments

comments