വെബ്സൈറ്റ് ലുക്ക് മാറ്റാം..ബ്രൗസറില്‍


പല സൈറ്റുകളും നിങ്ങള്‍ക്ക് കാണാന്‍ ഏറെ ഇഷ്ടമായിരിക്കും. എന്നാല്‍ ചിലത് നിങ്ങള്‍ക്ക് തീരെ താല്പര്യംകാണില്ല. എന്നാല്‍ പല ആവശ്യങ്ങള്‍ക്കും ഈ സൈറ്റുകളില്‍ നിങ്ങള്‍ക്ക് പോകേണ്ടിയും വരും. ഫേസ് ബുക്ക് പോലുള്ള സൈറ്റുകള്‍ തങ്ങളുടെ സൈറ്റ് റീഡിസൈന്‍ ചെയ്തപ്പോഴുളള എതിര്‍പ്പുകള്‍ നോക്കുക. ഉപയോക്താക്കള്‍ കടുത്തഭാഷയില്‍ തന്നെ ഇതിനെ എതിര്‍ക്കുന്നു. എന്നാല്‍ സൈറ്റ് ഡിസൈന്‍ മാറ്റിയില്ലെങ്കിലും നിങ്ങള്‍ക്ക് നിങ്ങള്‍ കാണുന്ന സൈറ്റിന്റെ ലുക്ക് മാറ്റാം…നിങ്ങളുടെ ബ്രൗസറില്‍.
Stylish എന്ന ആഡോണ്‍ ഉപയോഗിച്ചാണ് ഈ പണി ചെയ്യുക. വ്യത്യസ്ഥങ്ങളായ സ്കിന്നുകളുടെ വന്‍ശേഖരം തന്നെയാണ് ഇതിലുള്ളത്. ഏത് സൈറ്റിനും ഇത് പ്രയോഗിച്ച് നോക്കാം.
അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സൈറ്റുകളെയും നിങ്ങള്‍ക്ക് താല്പര്യമുള്ള വിധത്തില്‍ കാണാം.
Firefox –
Chrome –

Comments

comments