വിന്‍ഡോസ് 7 ലെ 24 മണിക്കൂര്‍ ടൈം സെറ്റിങ്ങ് മാറ്റാം


വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഡിഫോള്‍ട്ടായി 24 മണിക്കൂര്‍ ടൈം സെറ്റിങ്ങാവും ഉണ്ടാവുക. ഇത് പലര്‍ക്കും സമയമറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇത് എങ്ങനെ 12 മണിക്കൂറാക്കാം എന്ന് നോക്കാം.
ആദ്യം കണ്‍ട്രോള്‍ പാനലില്‍ പോവുക.
അതില്‍ Region and Language എടുക്കുക
ഡയലോഗ് ബോക്സില്‍ നിന്ന് Additional Settings എടുക്കുക. അതില്‍ ടൈം ടാബില്‍ ക്ലിക്ക് ചെയ്യുക.

Time Formats ല്‍ ഷോര്‍ട്ട് ടൈം hh:mm tt എന്നും, ലോങ്ങ് ടൈം hh:mm:ss tt എന്നും മാറ്റുക.
അപ്ലൈ നല്കി ഒ.കെ ക്ലിക്ക് ചെയ്യുക.
ടൈം സെറ്റിങ്ങ് 12 മണിക്കൂറിലേക്ക് മാറിയിട്ടുണ്ടാവും.

Comments

comments