ഗൂഗിള്‍ സെര്‍ച്ച് പേജില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ചിത്രം വാള്‍പേപ്പറാക്കാം


ബഹുഭൂരിപക്ഷവും തെരഞ്ഞെടുക്കുന്ന സെര്‍ച്ച് എഞ്ചിന്‍ ആണല്ലോ ഗൂഗിള്‍. മിക്കകംപ്യൂട്ടറുകളിലും ഹോംപേജ് ഗൂഗിളായിരിക്കും. ഇതിന്റെ ബാക്ക് ഗ്രൗണ്ട് ഇമേജ് നിങ്ങള്‍ക്കിഷ്ടമുള്ള ചിത്രമായി സെറ്റ് ചെയ്യാനാവും.
ഇത് ചെയ്യാന്‍ ഗൂഗിളില്‍ ലോഗിന്‍ ചെയ്യുക. അതില്‍ താഴെ കാണുന്ന Change background image ക്ലിക്ക് ചെയ്യുക.


അതില്‍ നിരവധി പ്രിലോഡഡ് ഇമേജുകള്‍ കാണാം. ഇതിലൊന്ന് സെലക്ട് ചെയ്ത് ബാക്ക്ഗ്രൗണ്ടായി സെറ്റ് ചെയ്യുക.
നിങ്ങളുടെ ചിത്രം സെറ്റ് ചെയ്യാന്‍.
നിങ്ങളുടെ പേഴ്സണലായ ചിത്രം ഇങ്ങനെ നല്കാന്‍ എന്നതിന് താഴെ Your Picasa Web photos എന്നതില്‍ ക്ലിക്ക് ചെയ്യുക.നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത ഏത് ചിത്രവും ഇങ്ങനെ ബാക്ക് ഗ്രൗണ്ട് ചിത്രമാക്കാം.
ഈ ചിത്രം കാണണമെങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ വൈറ്റ് ബാക്ക്ഗ്രൗണ്ട് തന്നെയാകും ഗൂഗിള്‍ പേജിനുണ്ടാവുക.

Comments

comments