ഫോള്‍ഡര്‍ ഐക്കണ്‍ മാറ്റാം

നിങ്ങളുടെ കംപ്യൂട്ടറില്‍ ഫോള്‍ഡറുകള്‍ക്കെല്ലാം ഒരേ രൂപമായിരിക്കാം.നിങ്ങളുടെ ഇഷ്ടപ്രകാരം ഐക്കണുകള്‍‍ മാറ്റി പുതിയ ലുക്കിലേക്ക് കംപ്യൂട്ടറിനെ മാറ്റാന്‍ സാധിക്കും. ഇതിന് Folder iChangerഉപയോഗിച്ച് എളുപ്പത്തില്‍ ഇത് ചെയ്യാം.
നിങ്ങളുടേതായ രീതിയില്‍ ഫോള്‍ഡര്‍ഐക്കണുകള്‍ സെറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഫ്രീ ടൂളാണിത്. പ്രിലോഡഡായ അനേകം ഐക്കണുകള്‍ ഇതിലുണ്ട്. .icoഎക്കണുകള്‍ ഇംപോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.

ഗെയിം ഫോള്‍ഡറിന് പന്തിന്റെ ചിത്രവും, ചിത്രങ്ങള്‍ക്ക് നിങ്ങളുടെ ഫോട്ടോയും നല്കി ഫോള്‍ഡറുകള്‍ ആകര്‍ഷണമാക്കണമെങ്കില്‍ ഇത് ഉപയോഗിക്കാം. ഫോള്‍ഡറിന് മേല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Change Icons With Folder iChanger സെലക്ട് ചെയ്യുക.
http://www.mohaned-b.com/FolderiChanger/Default.aspx