ഡ്രൈവ് ലെറ്റര്‍ മാറ്റാം


ചില അവസരങ്ങളില്‍ കംപ്യൂട്ടറിലെ ഡ്രൈവ് ലെറ്ററുകള്‍ മാറ്റണമെന്ന് തോന്നാം. വിന്‍ഡോസില്‍ തന്നെ തേര്‍ഡ് പാര്‍ട്ടി ടൂളുകളില്ലാതെ ഇത് ചെയ്യാം.
ഇതിന് start > Computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Manage ല്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് Disk Management ക്ലിക്ക് ചെയ്യുക.
അവിടെ ഡ്രൈവ് ലെറ്ററുകള്‍ കാണാം.
Change drive letter - Compuhow.com
നിങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന ലെറ്റര്‍ ഏതെങ്കിലും ഡ്രൈവിന് നല്‍കിയിട്ടുണ്ടോ എന്ന് നോക്കുക.C യിലാവും സാധാരണ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവുക. ഇത് മാറ്റാതിരിക്കുകയാണുചിതം..

ഇനി മാറ്റം വരുത്തേണ്ട ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Change Drive Letter and Paths എടുക്കുക.
ഡയലോഗ് ബോക്സില്‍ Change ല്‍ ക്ലിക്ക് ചെയ്യുക.

അടുത്ത ഡയലോഗ് ബോക്സില്‍ വേണ്ടുന്ന ഡ്രൈവ് ലെറ്റര്‍ തെരഞ്ഞെടുക്കുക.
അതിന് ശേഷം OK ക്ലിക്ക് ചെയ്യുക. ചിലപ്പോള്‍ some programs may not work എന്നൊരു മെസേജ് കാണിക്കും. എങ്കില്‍ കാന്‍സല്‍ ചെയ്ത് മറ്റൊരു ലെറ്റര്‍ സെലക്ട് ചെയ്യുക.

എക്സ്റ്റേണല്‍ ഡിസ്കുകള്‍ക്ക് ലെറ്റര്‍ മാറ്റാമെങ്കിലും അത് താല്കാലികം മാത്രമാണ്. ഒരു ഡിവൈസ് കണക്ട് ചെയ്യുമ്പോള്‍ സിസ്റ്റത്തില്‍ ഏത് ഡ്രൈവ് വരെയാണോ ഉള്ളത് അതിന് ശേഷമുള്ള ലെറ്ററാവും ഓട്ടോമാറ്റിക്കായി വരിക.

Comments

comments