ഡിഫോള്‍ട്ട് ബ്രൗസര്‍ എളുപ്പത്തില്‍ മാറാന്‍…


ഇപ്പോള്‍ ഒന്നിലധികം ബ്രൗസറുകള്‍ ഒരു കംപ്യൂട്ടറില്‍ തന്നെ ഉപയോഗിക്കുന്നവരാണ് ഏറെ പേരും. എന്നാല്‍ ചിലപ്പോള്‍ ഡിഫോള്‍ട്ട് ബ്രൗസര്‍ മാറ്റ് ഉപയോഗിക്കേണ്ടി വന്നേക്കാം. ഇത് നിരവധി സ്‌റ്റെപ്പുകളിലൂടെയേ ചെയ്യാനാവൂ.
ഇതിനായി ഒരു ചെറിയ ടൂള്‍ ഉപയോഗിക്കാം. 627 kb മാത്രം വലിപ്പമുള്ള ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് എളുപ്പത്തില്‍ ഡിഫോള്‍ട്ട് ബ്രൗസര്‍ മാറ്റാം.
എക്‌സ്.പി, വിസ്റ്റ, വിന്‍ഡോസ് 7 എന്നിവയില്‍ ഇത് വര്‍ക്കാകും.
അഡ്മിനിസ്‌ട്രേറ്റിവ് പ്രിവിലേജസ് ഇത് സെറ്റ് ചെയ്യാന്‍ വേണം. ഈ പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ബ്രൗസറുകള്‍ കാണിക്കും. അതില്‍ ഒന്ന് സെലക്ട് ചെയ്ത് ഡിഫോള്‍ട്ടായി സെറ്റ് ചെയ്യാം.

Comments

comments