നിങ്ങള്‍ക്ക് സ്വന്തം സി.ഡി ലേബലുകള്‍ ഉണ്ടാക്കാം


എല്ലാവര്‍ക്കും സ്വന്തമായി കംപ്യൂട്ടറുള്ള ഈ കാലത്ത് എല്ലാവരും തന്നെ സ്വന്തം കളക്ഷനുകളും ഉണ്ടാക്കാറുണ്ട്. വ്യജനായാലും, ഒറിജിനലായാലും സ്വന്തം ആവശ്യത്തിന് സോഫ്റ്റ് വെയറുകളും, എം.പി ത്രികളും, മൂവികളും ശേഖരിക്കുക പലരുടെയും ഹോബിയായിരിക്കുന്നു. ഇത്തരക്കാര്‍ എവിടെ ഒരു സി.ഡി കണ്ടാലും ഉടനെ അതിന്റെ ഒരു കോപ്പി കൈവശപ്പെടുത്തും. അതു പോലെ തന്നെ സ്വന്തം ഹാന്‍ഡികാമിലും, മൊബൈലിലും ഷൂട്ട് ചെയ്യുന്ന വീഡിയോകളും, ചിത്രങ്ങളും കംപ്യൂട്ടറിലും, സിഡിയിലും ശേഖരിക്കും. ഇത്തരം സി.ഡികള്‍ക്ക് നിങ്ങളുടെ സ്വന്തം സ്റ്റൈലില്‍ ഒരു ലേബല്‍കൂടി നല്കിയാലോ?
സിഡികള്‍ക്ക് സ്വന്തം കവര്‍ ഡിസൈന്‍ ചെയ്ത് ഉപയോഗിക്കുന്നത് അവയെ കൂട്ടത്തില്‍ വ്യത്യസ്ഥമാക്കും. കാണുന്നവര്‍ക്കും അത് പുതുമയുണ്ടാക്കും. നിങ്ങളുടെ ഹോംവീഡിയോക്ക് വീട്ടിലെ അംഗങ്ങളുടെ തന്നെ കവര്‍ചിത്രം വളരെ രസകരമാകുമല്ലോ.
ഇങ്ങനെ എളുപ്പത്തില്‍ സി.ഡി കവര്‍ ഡിസൈന്‍ ചെയ്യാന്‍ പറ്റുന്ന ഒരു പ്രോഗ്രാമാണ്  DISKETCH.
ഇതുപയോഗിച്ച് നിങ്ങളുടെ സ്വന്തം ചിത്രങ്ങളും, ടെക്‌സ്റ്റ് സ്‌റ്റൈലും സെലക്ട് ചെയ്യാം. സിഡികളുടെ ഷെല്‍ കവര്‍ ലേബലുകളും ഇതുപയോഗിച്ച് നിര്‍മ്മിക്കാം. ഡിസൈന്‍ചെയ്ത് സ്റ്റിക്കര്‍പേപ്പറില്‍ പ്രിന്റെടുത്ത് ഉപയോഗിക്കാം.

Comments

comments