Category Archives: Malayalam Cinema News

Malayalam Cinema News

ഭാസ്കർ ദ് റാസ്കൽ ആകാൻ അജിത്

മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ് റാസ്‌ക്കല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. തമിഴ്സൂപ്പർതാരം തല അജിത് കുമാർ ആകും മമ്മൂട്ടിയുടെ വേഷത്തിലെത്തുക. ഭാസ്‌കര്‍ ദ റാസ്‌ക്കലില്‍ നായികയായ നയന്‍താര തന്നെയാണ് തമിഴിലും അജിത്തിന്റെ നായിക‍. സിദ്ദിഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രദീപ് നായർ ചിത്രത്തിൽ വിജയ് ബാബു നായകൻ

പ്രദീപ് നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ഉടൽ എന്ന ചിത്രത്തിൽ വിജയ് ബാബു നായകനാകുന്നു. ഹിന്ദി, ബംഗാളി നടി ഊർമിള മഹാന്തോയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ ഊർമിള ഹിന്ദി, ബംഗാളി, ആസാമീസ് ചിത്രങ്ങളിലൂടെ പ്രശസ്തയായത്.

സാൾട്ട് മാംഗോ ട്രീയുടെ ട്രെയിലർ പുറത്തിറങ്ങി

വെള്ളിമൂങ്ങയുടെ വിജയത്തിന് ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന സാൾട്ട് മാംഗോ ട്രീയുടെ ട്രെയിലർ പുറത്തിറങ്ങി. രാജേഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫാമിലി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ലക്ഷ്മി പ്രിയ ആണ് നായിക. കോട്ടയം പ്രദീപ്, സുധീർ കരമന, സുഹാസിനി എന്നിവർ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമർ അക്ബർ അന്തോണി തമിഴിലേക്ക്

മലയാളത്തിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന അമർ അക്ബർ അന്തോണി തമിഴിൽ റീമേക്കിനൊരുങ്ങുന്നു. ചിത്രം അടുത്ത വർഷം തുടങ്ങാനാണ് പദ്ധതി. എന്നാൽ കഥാപാത്രങ്ങൾ ആരൊക്കെ ചെയ്യുമെന്ന് തീരുമാനമായിട്ടില്ല. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തിയെന്നതാണ് സിനിമയുടെ വിജയം.

സരിത നായർ നായികയാകുന്ന വയ്യാവേലി

സരിത നായർ വീണ്ടും നായികയാകുന്ന പുതിയ ചിത്രത്തിന്റെ പേരാണ് വയ്യാവേലി. സന്തോഷ് ആണ് സംവിധാനം. കേരള രാഷ്ട്രീയത്തെ അടിമുടി ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സോളാര്‍കേസിലെ നായിക പുതിയ ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് എത്തുന്നത്.

സു സു സുധി വാത്മീകം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി

പുണ്യാളൻ അഗർബത്തീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന സു സു സുധി വാത്മീകം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ വിക്കുള്ള സുധീന്ദ്രന്‍ എന്ന
കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. ജയസൂര്യയുടെ പ്രകടനം തന്നെയാണ് ട്രെയിലറിലെ പ്രധാനആകര്‍ഷണം.

മോഹന്‍ലാലും ഗൗതമിയും ഒന്നിക്കുന്നു

‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ അനന്തന്‍ നമ്പൂതിരിയും രാധയും വീണ്ടും ഒന്നിക്കുന്നു 26 വര്‍ഷങ്ങള്‍ക്ക് ശേഷം. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലായി ചന്ദ്രശേഖര്‍ യെലത്തി സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനറാണ്.

ജെ.സി. ഡാനിയല്‍ പുരസ്‌കാരം ഐ.വി. ശശിയ്ക്ക്

സംസ്ഥാന സര്‍ക്കാരിന്റെ 2014 ലെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ ഐ.വി.ശശിക്ക്. നാലു പതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര
പ്രവര്‍ത്തനത്തിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. എം.ടി.വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. നടന്‍ പത്മശ്രീ മധു, പി.വി.ഗംഗാധരന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ് നാഥ് എന്നിവരും ജൂറിയിലുണ്ടായിരുന്നു.

എന്ന് നിന്റെ മൊയ്തീന്‍ ചലച്ചിത്രമേളയില്‍ നിന്ന് പിന്‍വലിച്ചു

പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയതീന്‍ ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് പിന്‍വലിച്ചു. ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് സംവിധായകന്‍ ആര്‍.എസ്.ബിമല്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പറഞ്ഞു. മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞാണ് ചിത്രം വാങ്ങിയത്. ഇതല്ലെങ്കില്‍ ചിത്രം മേളയില്‍ പരിഗണിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ സംഘാടകരെ അറിയിച്ചിരുന്നുവെന്നും ബിമല്‍ പറഞ്ഞു. ഡിസംബര്‍ നാലു മുതല്‍ 11 വരെയാണ് മേള.

‘വേട്ട’യിൽ മഞ്ജുവിനൊപ്പം കാതൽ സന്ധ്യയും

രാജേഷ് പിള്ള ഒരുക്കുന്ന ‘വേട്ട’യിൽ മഞ്ജുവാര്യർക്കൊപ്പം കാതൽ സന്ധ്യയും പ്രധാനവേഷത്തിലെത്തുന്നു. ട്രാഫിക്കിലെ പോലെ തന്നെ ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലും കാതൽ സന്ധ്യയുടേത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.