CanIStreamIt സ്ട്രീമിങ്ങ് ടി.വി ഷോകളും, സിനിമകളും കണ്ടെത്താം


ഇന്ന് ഡൗണ്‍ലോഡിങ്ങ് നടത്തി സിനിമകള്‍ കാണുന്നതിനേക്കാള്‍ സ്ട്രീമിങ്ങ് നടത്തുന്നവയാണ് ഏറെയും കാണപ്പെടുന്നത് അത്യാവശ്യം സ്പീഡുള്ള നെറ്റ് കണക്ഷനുണ്ടെങ്കില്‍ മികച്ച രീതിയില്‍ ടെലിവിഷന്‍ ഷോകളും, സിനമകളും കാണാവുന്നതാണ്. മിക്കവാറും എല്ലാ ചാനലുകളും നെറ്റില്‍ സ്ട്രീമിങ്ങ് നടത്തുന്നുണ്ട്.
സ്ട്രീമിങ്ങ് നടത്തുന്ന ചാനലുകളും, സിനിമകളും കണ്ടെത്താന്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് CanIStreamIt. ബ്രൗസറിലും, ഐ ഫോണ്‍ ആപ്ലിക്കേഷനായും, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനായും, ഇത് ലഭിക്കും.

നിങ്ങള്‍ക്ക് കാണാന്‍ ആവശ്യമുള്ള ഒരു സിനിമ എവിടെ സ്ട്രീമിങ്ങ് നടത്തുന്നുണ്ടെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്. എന്നാല്‍ പലപ്പോഴും ഈ സെര്‍ച്ചിങ്ങ് നേരം കളയാന്‍ മാത്രമേ ഉപകരിക്കൂ. പ്രത്യേകിച്ച് പുതിയ സിനിമകളുടെ കാര്യത്തില്‍. നെറ്റ്ഫ്ലിക്സ്, ഹുലു പോലെയുള്ള സര്‍വ്വീസുകളാകട്ടെ ചില രാജ്യങ്ങളില്‍ കിട്ടുകയുമില്ല, അല്ലെങ്കില്‍ പണം നല്കി സബ്സ്ക്രൈബ് ചെയ്യേണ്ടതുമുണ്ട്. ഇങ്ങനെ പല സൈറ്റുകളില്‍ തിരഞ്ഞ് നടക്കാതെ എല്ലാം ഒറ്റസ്ഥലത്ത് കാണിച്ച് തരാന്‍ സഹായിക്കുന്നതാണ് CanIStreamIt.
വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം. സൈറ്റില്‍ പോയി സെര്‍ച്ച് ചെയ്യേണ്ടുന്ന പേര് ടൈപ്പ് ചെയ്ത് എന്‍റര്‍ അടിക്കുക.
തത്സംബന്ധമായ എല്ലാ വിവരങ്ങളും കാണിച്ച് തരും. അഥവാ കാണിക്കുന്നില്ലെങ്കില്‍ അത് നെറ്റില്‍ കണ്ടെത്തുക എളുപ്പമാകില്ല എന്ന് മനസിലാക്കാം.
ഇന്‍റര്‍നെറ്റില്‍ സിനിമകള്‍ കാണാനും, ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കാണാനും ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇത് ഉപകരിക്കും.
www.canistream.it

Comments

comments