ക്യാമല്‍ സഫാരി ഒക്ടോബര്‍ നാലിന്


Camel Safari - Keralacinema.com
Camel safari release on oct.4

സംവിധായകന്‍ ജയരാജിന്‍റെ പുതിയ ചിത്രം ക്യാമല്‍ സഫാരി ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്നു. പുതുമുഖങ്ങളായ അരുണ്‍ ശങ്കര്‍, പങ്കജ മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ നായികാനായകന്മാരായി എത്തുന്നത്. പുഷ്കര്‍ മേളയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം.

പുഷ്‌കര്‍, ജയ്‌സാല്‍മിര്‍, ജോധ്പൂര്‍, ബിക്കാനീര്‍, അജ്മീര്‍ തുടങ്ങി രാജസ്ഥാനിലെ മനോഹരമായ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. രാജസ്ഥാനിലെ രജപുത് യുവാവിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രത്തില്‍ പുഷ്‌കര്‍ മേളയുള്‍പ്പെടെ ഇന്ത്യയുടെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളായ പല ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതുമുഖതാരങ്ങളെക്കൂടാതെ ശേഖര്‍ മേനോന്‍, വിഷ്ണു മോഹന്‍, ടിനി ടോം, ഹഷിം, നേഹ രമേഷ്, സബിത ജയരാജ് തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുന്‍കാലചിത്രങ്ങളായ ജോണി വാക്കര്‍, ഹൈവേ, ജനം തുടങ്ങിയ ചിത്രങ്ങളില്‍ വില്ലനായി അഭിനയിച്ചിട്ടുള്ള നടന്‍ കമല്‍ ഗൗര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. തോമസ് തോപ്പില്‍ക്കുടിയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് മകന്‍ ദീപാങ്കുരന്‍ സംഗീതം നല്‍കുന്നു. രാജസ്ഥാന്‍റെ സൗന്ദര്യം ഒപ്പിയെടുക്കുന്ന ആറു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ന്യൂ ജനറേഷന്‍ സിനിമയുടെ ബാനറില്‍ ജയരാജും റജിമേനോന്‍ കപ്പപറമ്പിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ക്യാമറ സുരേഷ് രാജന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആര്‍. മനോജ് പാലാ, മേക്ക്അപ്പ് രാജീവ്‌ അങ്കമാലി, വസ്ത്രാലങ്കാരം അസ്സീസ് പാലക്കാട്‌ . കുട്ടമത്ത് ഫിലിംസ് ആണ് വിതരണം.

Summary : Camel Safari Release on Oct.4

Comments

comments