ആന്‍ഡ്രോയ്ഡില്‍ കോള്‍ റെക്കോഡ് ചെയ്യാം


Call recorder - Compuhow.com
ആന്‍ഡ്രോയ്ഡ് ഫോണില്‍ വരുന്ന കോളുകളൊക്കെ റെക്കോഡ് ചെയ്യണോ? സംഗതി എളുപ്പമാണ്. പറ്റിയൊരു ആപ്ലിക്കേഷനുണ്ടായാല്‍ മതി. ആന്‍ഡ്രോയ്ഡില്‍ കോള്‍ റെക്കോഡിങ്ങിന് നിരവധി ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.
ഓട്ടോമാറ്റിക്കായി കോള്‍ റെക്കോഡ് ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് Automatic Call Recorder.

ഏത് നമ്പറും ഓട്ടോമാറ്റിക് കോള്‍ റെക്കോഡിങ്ങിനായി എനേബിള്‍ ചെയ്യാം. ചില കോളുകള്‍‌ ട്രാക്ക് ചെയ്യാന്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താം.

ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ആപ്ലിക്കേഷന്‍ റണ്‍ ചെയ്യുക.
മെയിന്‍ മെനുവില്‍ സെറ്റിങ്ങ്സ് എടുക്കുക.
“Record Calls” ചെക്ക് ചെയ്യുക.

ഓഡിയോ സോഴ്സ്, മൈക്രോഫോണോ, ഓട്ടോമാറ്റിക് സ്പീക്കറോ സെലക്ട് ചെയ്യുക. കോള്‍ റെക്കോഡ് ചെയ്യേണ്ടുന്ന കോണ്ടാക്ടുകള്‍ സെലക്ട് ചെയ്യാം.
ഇതില്‍ കോള്‍ റെക്കോഡ് ചെയ്താല്‍ അവയില്‍ നോട്ടുകള്‍ വേണമെങ്കില്‍ അഡ് ചെയ്ത് ഷെയര്‍ ചെയ്യാം. ഡ്രോപ്പ് ബോക്സുമായി ഇന്റഗ്രേഷനും ഈ ആപ്ലിക്കേഷനില്‍ സാധ്യമാണ്.

DOWNLOAD

Comments

comments