Cache Killer – ക്രോമിലെ ക്യാഷെ തടയാം


Chrome cache killer - Compuhow.com
ബ്രൗസര്‍ ക്യാഷെ എന്നത് സവിശേഷമായ ഒരു സംവിധാനമാണ്. പ്രത്യക്ഷത്തില്‍ ഇതിന്‍റെ മികവ് പെട്ടന്ന് കാണാനാവില്ലെങ്കിലും ഒരേ സൈറ്റ് പല ടാബില്‍ തുറക്കുമ്പോളാണ് ഇത് ഫലപ്രദമാവുക. സൈറ്റ് ലോഗോ, ഇമേജ്, കണ്ടന്‍റുകള്‍ തുടങ്ങിയവ സേവാകുകയും പിന്നീട് തുറക്കുമ്പോള്‍ വേഗത്തില്‍ ഓപ്പണാവുകയും ചെയ്യും. ഇന്‍റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് ഉപയോഗം കുറയ്ക്കുക മാത്രമല്ല വേഗം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

എന്നാല്‍ ചിലപ്പോള്‍ ക്യാഷെ പ്രശ്നമാവുകയും ചെയ്യും. ആ അവസരങ്ങളില്‍ പേജ് പുതുതായി ലോഡ് ചെയ്യാന്‍ Ctrl+F5 അടിച്ചാല്‍ മതി. എന്നാല്‍ ഇടയ്ക്കിടക്ക് ഇത് ചെയ്യുന്നത് അത്ര സുഖകരമാകില്ല. അപ്പോള്‍ ഉപയോഗപ്പെടുത്താവുന്ന ക്രോം എക്സ്റ്റന്‍ഷനാണ് ക്യാഷെ കില്ലര്‍. ഇത് എനേബിള്‍ ചെയ്താല്‍ ഓരോ തവണയും വെബ്പേജുകള്‍ ഫ്രഷായി ലോഡ് ചെയ്യും.

DOWNLOAD

Comments

comments