ട്രയല്‍ വേര്‍ഷന്‍ പരിധിയില്ലാതെ ഉപയോഗിക്കാം.


Trial version Softwares - Compuhow.com
ചില പ്രോഗ്രാമുകളൊക്കെ ട്രയല്‍ വേര്‍ഷനാവും നിങ്ങള്‍ ഉപയോഗിക്കുന്നത്. ഒരു പക്ഷേ ഇവ നിങ്ങള്‍ക്ക് ഏറെ ഉപകാരപ്രദവുമായിരിക്കും. എന്നാല്‍ ഒറിജിനല്‍ വാങ്ങാതെ തന്നെ ഈ പ്രോഗ്രാമുകള്‍ കാലപരിധിയില്ലാതെ ഉപയോഗിക്കാനാവും. ഈ ആവശ്യത്തിന് ഉപയോഗിക്കാവുന്ന പല പ്രോഗ്രാമുകളുമുണ്ട്. എന്നാല്‍ അവയെല്ലാം എല്ലാ പ്രോഗ്രാമുകളിലും ഫലപ്രദം ആകണമെന്നില്ല.എന്നിരുന്നാലും നിങ്ങള്‍ക്ക് ഒന്ന് ശ്രമിച്ച് നോക്കാവുന്നതാണ്.

ആദ്യത്തേത് RunAsDate എന്ന പ്രോഗ്രാമാണ്. ഇത് പ്രോഗ്രാം കാലാവധി നീട്ടുകയല്ല, മറിച്ച് നിങ്ങള്‍ക്കു ലഭ്യമായ സമയപരിധിയില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതില്‍ ഏത് പ്രോഗ്രാമാണ് റണ്‍ ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യുക. തുടര്‍ന്ന് ട്രയല്‍ വേര്‍ഷന്‍ കാലപരിധിയില്‍ ഡേറ്റ്, ടൈം എന്നിവ നല്കുക. സിസ്റ്റം ടൈമും, ഡേറ്റും മാറ്റാതെ തന്നെ ഇത് പ്രവര്‍ത്തിക്കും.
Use trial version - Compuhow.com
DOWNLOAD

രണ്ടാമത്തെ പ്രോഗ്രാമാണ് Time Stopper. റണ്‍ ചെയ്യുന്ന പ്രോഗ്രാമിന്‍റെ ക്ലോക്ക് ഓഫ് ചെയ്യപ്പെടും. മിക്കവാറും എല്ലാ വിന്‍ഡോസ് വേര്‍ഷനുകളെയും ഇത് സപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ വിന്‍ഡോസ് 8 ല്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവാം.

DOWNLOAD

Comments

comments