കംപ്യൂട്ടര്‍ അഡിക്ഷന്‍ ജീവിതം നശിപ്പിക്കാതിരിക്കാന്‍…..!


Computer addiction - Compuhow.com
കംപ്യൂട്ടറും ഇന്‍റര്‍നെറ്റും ഇന്നത്തെ യുവജനങ്ങളുടെ ഹരമാണ്. അതിനേക്കാളുപരി തൊഴിലുമായി ബന്ധപ്പെട്ട് ഏറെ സമയം ഇന്‍റര്‍നെറ്റില്‍ ചെലവഴിക്കേണ്ടിയും വരും. രാപകലില്ലാതെ ഡെഡ് ലൈനുമായി മല്ലടിച്ച് ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും അവരറിയാതെ ജീവിതത്തിലെ സന്തോഷകരമായ കുടുംബജീവിതം നഷ്ടപ്പെട്ടുപോകും. കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയം ദുര്‍ലഭമായിരിക്കുമെന്നത് തന്നെ കാരണം.
ചില കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാതെ കംപ്യൂട്ടര്‍ ജോലികള്‍ മുന്നോട്ട് കൊണ്ടുപോകാം.

1. ഒരു ടൈമര്‍ ഉപയോഗിക്കുക.
നിങ്ങള്‍ക്ക് എപ്പോഴാണോ ജോലി അവസാനിപ്പിക്കേണ്ടത് ആ സമയത്ത് അലാം ടൈമര്‍ സെറ്റ് ചെയ്ത് വെയ്ക്കാം. വര്‍ക്ക്ഹോളിക്കായ ആളുകള്‍ നേരമെത്രയായാലും ജോലിചെയ്തുകൊണ്ടേയിരിക്കുമെന്നതിനാല്‍ ഇടക്ക് ഒരോര്‍മ്മപ്പെടുത്തല്‍ നല്ലതാണ്.
ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഇതിനായി ടൈമര്‍ ഉള്ള ഒരു ടാബ് തുറന്ന് വെക്കാം. ഇതിന് ഏറെ അനുയോജ്യമാണ്
http://www.timer-tab.com/
Timer -Compuhow.com

2. കുടുംബത്തിലെ വിവരങ്ങള്‍ ടു ഡു ലിസ്റ്റില്‍ ചേര്‍ക്കുക. തിരക്കുകള്‍ക്കിടക്ക് കുടുംബകാര്യങ്ങള്‍ മറന്ന് പോവാതിരിക്കാന്‍ ഇത് ഉപകരിക്കും. ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ആഡ് ചെയ്യുക.
http://todoist.com/

3. കുട്ടികളുടെയും കുടുംബാഗങ്ങളുടെയും ചിത്രങ്ങള്‍ കംപ്യൂട്ടറില്‍ വാള്‍പേപ്പറായി ഉപയോഗിക്കുക. ഇത്തരം ചിത്രങ്ങള്‍ നിങ്ങളെ ജോലിത്തിരക്കിലും, സംഘര്‍ഷങ്ങളിലും കുടുംബത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തും.

4. ഫേസ്ബുക്കിലെ അടുത്ത സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും ജന്മദിനങ്ങള്‍ നോട്ട് ചെയ്യുക. ഇത് നിങ്ങളുടെ ഗൂഗിള്‍ കലണ്ടറിലേക്ക് ആഡ് ചെയ്യാം.

5. ഫോഴ്സ്ഡ് ഷട്ട്ഡൗണ്‍ – എത്രനേരമിരുന്നാലും തീരാത്ത ജോലികള്‍ ചെയ്യുമ്പോള്‍ നിര്‍ബന്ധിതമായ ജോലിയില്‍ നിന്ന് വിട്ട് വിശ്രമിക്കുകയേ നിവൃത്തിയുള്ളു. അതിന് കംപ്യൂട്ടര്‍ ഫോഴ്സ് ഷട്ട്ഡൗണ്‍ ചെയ്യണം.

ഇതിന് Shutdown Timer എന്ന പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഷട്ട്ഡൗണ്‍ കമാന്‍ഡ് ഒരു പ്രോഗ്രാം ആയാണ് ഇതില്‍ കണക്കാക്കുന്നത്. അതിന് Start a program ക്ലിക്ക് ചെയ്യുക. ഓഫ് ചെയ്യേണ്ടുന്ന തിയ്യതി, സമയം എന്നിവ സെറ്റ് ചെയ്യാം.വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാം ആണിത്.
DOWNLOAD

Comments

comments