ബ്രൗസര്‍ ക്ലീനര്‍


നിങ്ങള്‍ പല ബ്രൗസറുകള്‍ ഉപയോഗിക്കാറുണ്ടായിരിക്കാം. ഇങ്ങനെ ഉപയോഗിക്കുന്നവര്‍ക്ക് പ്രയോജനപ്രദമായ ഒരു ചെറു പ്രോഗ്രാമാണ് browser cleaner . ബ്രൗസറിന്റെ ക്യാഷെ, ടെംപററി ഫയലുകള്‍, കുക്കീസ് തുടങ്ങിയവയൊക്കെ ഇതുപയോഗിച്ച് നീക്കം ചെയ്യാം. ഇന്‍സ്റ്റന്റ് മെസേജിങ്ങ്, ഫയല്‍ഷെയറിങ്ങ് പ്രോഗ്രാം വിവരങ്ങളും ഇതുപയോഗിച്ച് ക്ലീന്‍ ചെയ്യാനാവും. വിന്‍ഡോസ് ഫയലുകള്‍ക്കും ഇത് ഉപയോഗിക്കാം.

പബ്ലിക്കായ കംപ്യൂട്ടറുകളിലും മറ്റും ബ്രൗസ് ചെയ്തതിന് ശേഷം ഇത് ഉപയോഗിച്ചാല്‍ നിങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാം. ഇതൊരു പോര്‍ട്ടബിള്‍ പ്രോഗ്രാമാണ്.
നെറ്റ് കഫെകളിലും മറ്റും കംപ്യൂട്ടര്‍ ഉപയോഗിച്ച ശേഷം പെന്‍ഡ്രൈവുപയോഗിച്ച് നിങ്ങള്‍ക്ക് ഇത് റണ്‍ ചെയ്യാം
Download

Comments

comments