കംപ്യൂട്ടറുപയോഗിക്കുന്ന സമയം ക്രമീകരിക്കാം



കംപ്യൂട്ടറിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. കൈകള്‍ക്കുണ്ടാകുന്ന വേദന, കണ്ണിനുള്ള തകരാറുകള്‍, നടുവേദന തുടങ്ങി ഇന്ന് സ്ഥിരം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇത് ജോലിസ്ഥലത്താവുമ്പോള്‍ ചെയ്യാതിരിക്കാന്‍ നിവൃത്തിയുമില്ല. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ചില മുന്‍കരുതലുകളെടുത്താല്‍ പ്രശ്നങ്ങള്‍ കുറയ്ക്കാം. പ്രധാനമായും ഇടക്കുള്ള റെസ്റ്റാണ് പരിഗണിക്കേണ്ടത്. എന്നാല്‍ ജോലിത്തിരക്കിലും മറ്റും ഇത് ശ്രദ്ധിക്കാറില്ല. എന്നാല്‍ നിങ്ങളെ ഇക്കാര്യം ഓര്‍മ്മിപ്പിക്കാനുതകുന്ന പ്രോഗ്രാമാണ് BreakTaker.
ഇത് ബാക്ക്ഗ്രൗണ്ടില്‍ റണ്‍ ചെയ്യുന്ന ഒരു ചെറു പ്രോഗ്രാമാണ്. നിങ്ങളുടെ റെഗുലര്‍വര്‍ക്കുകള്‍ക്കിടെ ഇടവേളകളെടുക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന പ്രോഗ്രാമാണ് ഇത്. ഡിഫോള്‍ട്ടായി 55 മിനുട്ടാണ് ഇതിലെ പ്രവര്‍ത്തന സമയം. അതു കഴിഞ്ഞാല്‍ നിങ്ങളെ ചെറിയ റെസ്റ്റെടുക്കാന്‍ ഓര്‍മ്മിപ്പിക്കും. ഇതില്‍ നിങ്ങള്‍ക്ക് മാറ്റം വരുത്താം. തുടര്‍ച്ചയായി കംപ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ക്ക് ഇത് ഉപകാരമായേക്കും.

DOWNLOAD

Comments

comments