ടോറന്റ് ഡ്രോപ്പ് ബോക്‌സിലേക്ക് ഡയറക്ടായി ഡൗണ്‍ലോഡ് ചെയ്യാം


Boxopus എന്ന ഓണ്‍ലൈന്‍ സര്‍വ്വീസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് വേണമെങ്കില്‍ ടോറന്റ് ഫയലുകള്‍ ഡയറക്ടായി ഡ്രോപ്പ്‌ബോക്‌സ് അക്കൗണ്ടിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം. ബീറ്റ സ്‌റ്റേജിലുള്ള സര്‍വ്വീസായതിനല്‍ ചെറിയ ചില പോരായ്മകള്‍ boxopus ല്‍ അനുഭവപ്പെടാം.
ഇതിന് വേണ്ടി ആദ്യമായി boxopus ല്‍ രജിസ്റ്റര്‍ ചെയ്യുക.
തുടര്‍ന്ന് ഡ്രോപ്പ് ബോക്‌സ് അക്കൗണ്ട് അസൈന്‍ ചെയ്യുക
ഡ്രോപ്പ് ബോക്‌സ് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്ത് ഇത് ആക്‌സസ് ചെയ്യാന്‍ അനുവദിക്കുക
ഇനി ഏതെങ്കിലും ടോറന്റ് ഫയല്‍ സെലക്ട് ചെയ്ത് ബോക്‌സ്ജസ് ഫോള്‍ഡര്‍ സെല്ക്ട് ചെയ്ത് put in my dropbox ല്‍ ക്ലിക്ക് ചെയ്യുക
start downlaod ല്‍ ക്ലിക്ക് ചെയ്യുക

ഡ്രോപ്പ്‌ബോക്‌സ് ഡെസ്‌ക്ടോപ്പ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഡയറക്ടായി സിസ്റ്റവും ഡ്രോപ്പ് ബോക്‌സും തമ്മില്‍ സിങ്ക് ചെയ്യുക.