ബുക്ക്മാര്‍ക്കുകള്‍ എവിടെ നിന്നും ഉപയോഗിക്കാം


Listango - Compuhow.com
ഇന്‍റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുമ്പോള്‍ നല്ല സൈറ്റുകള്‍ കാണുമ്പോള്‍ അവ ബുക്ക് മാര്‍ക്ക് ചെയ്യുന്ന ശീലം നിങ്ങള്‍ക്കുണ്ടാവും. എന്നാല്‍ ഇത് സേവ് ചെയ്യുന്ന കംപ്യൂട്ടറില്‍ മാത്രമേ ഉപയോഗിക്കാനുകയുള്ളല്ലോ. എന്നാല്‍ സേവ് ചെയ്യുന്ന ബുക്ക് മാര്‍ക്കുകള്‍ എവിടെ നിന്നും ആക്സസ് ചെയ്യാനാവുന്ന മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.

Listango എന്ന വെബ്സൈറ്റാണ് ഇവിടെ സഹായത്തിനെത്തുന്നത്. ബുക്ക് മാര്‍ക്കുകള്‍ സേവ് ചെയ്യാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റാണിത്. ഈ ബുക്ക് മാര്‍ക്കുകള്‍ പ്രൈവറ്റായി ഉപയോഗിക്കാവുന്നതായതിനാല്‍ മറ്റുള്ളവര്‍ കാണുകയുമില്ല.
സൈറ്റ് ഉപയോഗിക്കാന്‍ ഇമെയില്‍, അല്ലെങ്കില്‍ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് സൈന്‍ അപ് ചെയ്യുക.
ബുക്ക് മാര്‍ക്ക് ബാറിലെ Listango ഐക്കമ്‍ ഡ്രാഗ് ചെയ്തിടുക.
ബുക്ക്മാര്‍‌ക്കുകള്‍ സേവ് ചെയ്യണ്ടുന്ന അവസരത്തില്‍ സൈറ്റ് സന്ദര്‍ശിച്ച് Listango സൈറ്റിലേക്ക് ബുക്ക്മാര്‍ക്ക് ഡ്രാഗ് ചെയ്തിടുക.

https://www.listango.com/

Comments

comments