യുട്യൂബിലെ മുഖം ബ്ലര്‍ ചെയ്യാം

youtube blur - Compuhow.com
സിറ്റിസണ്‍ ജേര്‍ണലിസമൊക്കെ ശക്തിപ്പെട്ടുവരുന്ന ഈ സമയത്ത് കയ്യില്‍ ക്യാമറയുള്ളവരൊക്കെ വീഡിയോ ഷൂട്ട് ചെയ്യുന്ന കാഴ്ച പതിവാണ്. എന്നാല്‍ അനുമതിയില്ലാതെ പബ്ലിക്കായി മറ്റുള്ളവരുടെ വീഡിയോ പകര്‍ത്തുന്നത് ചിലപ്പോള്‍ നിയമപ്രശ്നങ്ങള്‍ക്കിടയാക്കാം. വാര്‍ത്താ പ്രാധാന്യമോ, വിവാദ സാധ്യതകളോ ഉള്ള വീഡിയോകള്‍ ഒരു പക്ഷേ ഇങ്ങനെ നിങ്ങളുടെ കൈവശം വന്നുചേര്‍ന്നക്കാം.

ചിലപ്പോള്‍ പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ആകാം അത്. അത് യുട്യൂബിലേക്ക് നിങ്ങള്‍ അപ് ലോഡ് ചെയ്യുന്ന പക്ഷം ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം ആരുടെയെങ്കിലും മുഖം വീഡിയോയില്‍ വ്യക്തമായി കാണുന്നുവെങ്കില്‍ അത് മറയ്ക്കുകയാണ്. മറ്റ് എഡിറ്റിംഗ് പ്രോഗ്രാമുകളുടെ സഹായമില്ലാതെ യുട്യൂബില്‍ തന്നെ ഇത്തരത്തില്‍ വീഡിയോ ഭാഗങ്ങള്‍ ബ്ലര്‍ ചെയ്യാനാവും.

ഇതിന് ആദ്യം യുട്യൂബില്‍ ലോഗിന്‍ ചെയ്യുക.
ഇനി നിങ്ങളുടെ അക്കൗണ്ട് നെയിമില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന മെനുവില്‍ Video Manager ക്ലിക്ക് ചെയ്യുക.
അതില്‍ ബ്ലര്‍ ചെയ്യേണ്ടുന്ന, നിങ്ങള്‍ അപ്‍ലോഡ് ചെയ്ത വീഡിയോ വീഡിയോയില്‍ അടുത്തായി കാണുന്ന ആരോ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അതില്‍ നിന്ന് Enhancements സെലക്ട് ചെയ്യുക.
youtube blur - Compuhow.com
Enhancements ല്‍ വീഡിയോയിലെ എല്ലാ മുഖങ്ങളും ബ്ലര്‍ ചെയ്യാന്‍ Additional features ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Apply ക്ലിക്ക് ചെയ്യുക.
ഇത് ചെയ്ത് കഴിഞ്ഞാല്‍‌ വേണ്ടുംവിധം ബ്ലര്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കാന്‍ വീഡിയോ ഒരാവര്‍ത്തി കാണുക.
തൃപ്തികരമല്ല എന്ന് തോന്നുന്നുവെങ്കില്‍ വീഡിയോയുടെ പ്രവൈസി private ആക്കുക.Apply ക്ലിക്ക് ചെയ്യുമ്പോള്‍ Delete the original video എന്ന മെസേജ് വരും. ഒറിജിനല്‍ ഫയല്‍ സൂക്ഷിക്കണം എന്നുണ്ടെങ്കില്‍ അത് അണ്‍ ചെക്ക് ചെയ്യുക.
തുടര്‍ന്ന് Save As ക്ലിക്ക് ചെയ്ത് ബ്ലര്‍ ചെയ്തത് എനേബിള്‍ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *