ബ്ലോഗ് പോസ്റ്റ് എം.പി 3 ആക്കാം


വെബ് പേജുകളും, ബ്ലോഗുകളും എം.പി ത്രിയാക്കാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് സൗണ്ട് ഗെക്കോ. ഇതിന്റെ ടെക്സ്റ്റ് ടു ഓഡിയോ ട്രാന്‍സ്ക്രൈബിങ്ങ് ഫെസിലിറ്റി ഏത് വെബ് ബേസ്ഡ് ആര്‍ട്ടിക്കിളിനെയും എം.പി 3 യാക്കിമാറ്റും. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ടെക്സ്റ്റുകള്‍ എം.പി ത്രിയാക്കി കണ്‍വെര്‍ട്ട് ചെയ്യുകയും, സേവ് ചെയ്യുകയും ചെയ്യാം. വായിക്കാന്‍ സമയമില്ലാത്തവര്‍ക്ക് എം.പി ത്രിയായി മാറ്ററുകള്‍ സേവ് ചെയ്ത് യാത്രക്കിടയിലും മറ്റും കേള്‍ക്കുകയും ചെയ്യാം.
നിങ്ങള്‍ക്ക് വേണ്ടുന്ന മാറ്ററുള്ള വെബ് പേജ് ലിങ്ക് കോപ്പി ചെയ്ത് സൈറ്റില്‍ പേസ്റ്റ് ചെയ്യുക.

താഴെ നിങ്ങളുടെ ഇമെയില്‍ അഡ്രസ് നല്കുക. ഗെറ്റ് എം.പി ത്രിയില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മെയിലിലേക്ക് എം.പി ത്രിയുടെ ലിങ്ക് ലഭിക്കും. ഇതുപയോഗിക്കുന്നതിന് രജിസ്ട്രേഷന്‍ ആവശ്യമില്ല.
എന്നാല്‍ രജിസ്ട്രേഡ് അംഗങ്ങള്‍ക്ക് ഡ്രോപ്പ് ബോക്സ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയിലേക്ക് നേരിട്ട് എം.പി ത്രി അയക്കാന്‍ സാധിക്കും.
ഇത് ഐഫോണിലും ഉപയോഗപ്പെടുത്താം.
https://soundgecko.com

Comments

comments