ബ്ലോഗിനെ ഇ ബുക്കാക്കി മാറ്റാം


ബ്ലോഗുകള്‍ വളരെ സജീവമാണ് ഇക്കാലത്ത്. മറ്റ് സൈറ്റുകളില്‍ നിന്ന് വ്?ത്യസ്ഥമായി തുറന്ന സമീപനം പുലര്‍ത്തുന്നതിനാല്‍ ഏറെ ആളുകള്‍ ബ്ലോഗുകള്‍ വായിക്കുന്നതില്‍ തല്പരരാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏറെ ബ്ലോഗുകള്‍ ഉണ്ടാവാം. ഇവ ഓഫ് ലൈനായി വായിക്കുന്നതിന് ബ്ലോഗുകളെ ഇ ബുക്കാക്കി മാറ്റിയാല്‍ മതി.
ബുക്ക് സിമ്ത്ത് എന്ന ടൂളുപയോഗിച്ചാണ് ഈ കണ്‍വെര്‍ഷന്‍ നടത്തുന്നത്. വളരെ എളുപ്പത്തില്‍ കണ്‍വെര്‍ഷന്‍ നടത്താം. ഇതിന് ബുക്ക് സ്മിത്ത് സൈറ്റില്‍ പോവുക.

സ്റ്റാര്‍ട്ട് നൗവില്‍ ക്ലിക്ക് ചെയ്ത് അടുത്ത് വരുന്ന ബോക്സില്‍ ബ്ലോഗിന്റെ യു.ആര്‍.എല്‍ നല്കുക.
ഇങ്ങനെ ചെയ്യുമ്പോള്‍ ബ്ലോഗ്പോസ്റ്റുകള്‍ കാണിക്കും. ഇവയില്‍ നിങ്ങള്‍ക്ക് വേണ്ടാത്തത് ഒഴിവാക്കാനുമാവും.
അടുത്തത് കസ്റ്റമൈസേഷനാണ്. ഇതില്‍ ടൈറ്റില്‍, എഴുത്തുകാരന്റെ പേര്, കവറിന്റെ സ്റ്റൈല്‍ എന്നിവയും സെലക്ട് ചെയ്യാം.

ഇനി Create my book ക്ലിക്ക് ചെയ്താല്‍ ബുക്ക് ക്രിയേറ്റ് ചെയ്യപ്പെടും. ഇത് ഡൗണ്‍ലോഡ് ചെയ്യാം.
http://blog2book.pothi.com

Comments

comments