യു.എസ്.ബി ഡ്രൈവ് കംപ്യൂട്ടറില്‍ ഉപയോഗിക്കുന്നത് തടയാം


ഓഫിസുകളിലൊക്കെ ഒരു കംപ്യൂട്ടര്‍ തന്നെ പലര്‍ ഉപയോഗിക്കുന്നുണ്ടാകും. ഒരാള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാത്ത സമയത്ത് മറ്റുള്ളവര്‍ സിസ്റ്റം ഉപയോഗിക്കാനും പേഴ്സണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും സാധ്യതയുണ്ട്. അതുപോലെ തന്നെ സിസ്റ്റത്തില്‍ അനുവാദമില്ലാതെ ഡാറ്റകള്‍ മോഷ്ടിച്ചുകൊണ്ട് പോകാനുമിടയുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഉപകാരപ്പെടുന്ന ഒന്നാണ് Removable Access Tool.
Block usb drive - Compuhow.com
ഇതുപയോഗിച്ച് മറ്റുള്ളവര്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനാവും. യു.എസ്.ബി ഡ്രൈവ് വഴിയുള്ള റീഡ് & റൈറ്റ് ആക്സസ് തടയുകയാണ് ഈ പ്രോഗ്രാമിന്‍റെ പ്രധാന ലക്ഷ്യം. വളരെ സൈസ് കുറഞ്ഞ ഈ പ്രോഗ്രാം എളുപ്പത്തില്‍ ഉപയോഗിക്കുകയും ചെയ്യാം.

രണ്ട് തരത്തില്‍ യു.എസ്.ബി ഡ്രൈവ് ഡിസേബിള്‍ ചെയ്യാം. താല്കാലികമായോ, പൂര്‍ണ്ണമായോ.
ആപ്ലിക്കേഷന്‍ റണ്‍ ചെയ്തതിന് ശേഷം മൂന്ന് ടോഗിളുകള്‍ കാണാം. Allow Read & Write, Allow Read Only, Disable USB Disks Detection എന്നിവയാണിവ. ഇത് ആക്ടിവേറ്റ് ചെയ്താല്‍ കംപ്യൂട്ടറിന് യു.എസ്.ബി ഡ്രൈവുകള്‍ കണക്ട് ചെയ്താല്‍ കണ്ടുപിടിക്കാനാവില്ല. വിന്‍ഡോയിലെ യു.എസ്.ബി ഐക്കണുകള്‍ നിങ്ങള്‍ സെലക്ട് ചെയ്യുന്ന ഒപ്ഷനനുസരിച്ച് മാറും.

ഉദാഹരണത്തിന് ഡിഫോള്‍ട്ട് ഒപ്ഷനില്‍ പച്ചനിറവും, ഡിറ്റക്ഷന്‍ മോഡ് ഓഫായിരിക്കുമ്പോള്‍ ചുവപ്പുമായിരിക്കും.
ഇതേ ടൂള്‍ ഉപയോഗിച്ച് യു.എസ്.ബി ഡ്രൈവില്‍ ഒളിച്ച് വച്ചിരിക്കുന്ന ഫയലുകള്‍ കണ്ടുപിടിക്കാനുമാകും. അതുപോലെ തന്നെ ഓട്ടോറണ്‍ ഡിസേബിള്‍ ചെയ്ത് വൈറസ് ബാധയുടെ സാഹചര്യം കുറക്കാനുമാകും.
ഈ പ്രോഗ്രാം ആര്‍ക്കും റണ്‍ ചെയ്യാമെന്ന് കരുതേണ്ടതില്ല. ഇത് പാസ് വേഡ് നല്കി ലോക്ക് ചെയ്യാനാവും. അതിന് Options > Change Password എടുത്താല്‍ മതി.

DOWNLOAD

Comments

comments